ചിതംബരം ► ചെറുകഥ ► രമ്യാ സുരേഷ് വയലോരം

chithambaram-cherukatha-remya-suresh-vayaloram

ളരെ മനോഹരമായി തുടരുന്ന  സൗഹൃദത്തില്‍  വിള്ളല്‍ വന്നു കയറിയത്  വെറുമൊരു ഫോണ്‍ കോളിലൂടെയായിരുന്നു. 

ഭാനു നര്‍ത്തകിയാണ്. അവളുടെ ചിരകാല സ്വപ്നമായ പ്രോഗ്രാം അതും തഞ്ചാവൂരില്‍  കിട്ടിയതിന്റെ സന്തോഷം അറിയിക്കാനാണ് അന്നവള്‍ വിളിച്ചത്... രാത്രിയില്‍ അസമയത്ത് വന്ന  ഫോണ്‍ കോളാണ് ഈ ബന്ധത്തില്‍ അഹിതമായ വിത്തുകള്‍ പാകിയത് എന്ന് വേണെമെങ്കില്‍ പറയാം  കൂടെ ഹരിയുടെ  ഭാര്യ ഗൗരി യുടെ പൊട്ടിത്തെറിയുടെ തുടക്കവും  പിന്നീടങ്ങോട്ട്  തൊടുന്നതും പറയുന്നതും എല്ലാം ഭാനുവിനെ ചേര്‍ത്ത് പറയുന്നത് ഗൗരി  ഒരു ശൈലി ആക്കി മാറ്റി... വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ആണ് ഭാനുവിനെ വിളിക്കുന്നതും  സംസാരിക്കുന്നതും പക്ഷേ വീട്ടിലെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഹരി ഭാനുവിനേ അറിയിച്ചില്ല. നല്ലൊരു കൂട്ട് അത് നഷ്ട്ടമാക്കാന്‍ തോന്നിയില്ല അല്ലെങ്കില്‍ കഴിഞ്ഞില്ല. എന്നതായിരുന്നു സത്യം.

എന്നാല്‍ ഒരിക്കല്‍ ഗൗരിയുടെ വഴക്ക് മൂര്‍ച്ഛിച്ച അവസരത്തില്‍ പൊടുന്നനെ അവള്‍ തന്റെ  സംശയങ്ങള്‍ എല്ലാം തന്നെ ഭാനുവിന്റെ ഭര്‍ത്യ ഗൃഹത്തില്‍  അറിയിച്ചു. ഭാനു നൃത്തത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൂരെ യാത്ര ചെയ്യുന്നതും ഈ വയസ്സിലും പ്രോഗ്രാമുകള്‍ ചെയ്യുന്നതിലും മറ്റും വീട്ടിലും വീട്ടുകാര്‍ക്കും ഉണ്ടായിരുന്ന ഇഷ്ട കുറവ് ഈ കഥകള്‍ കൂടെ  വന്നു ചേര്‍ന്നപ്പോള്‍ മൂര്‍ച്ഛിക്കുകയും തല്‍ഫലമായി പിന്നീട് വന്ന പ്രോഗ്രാമുകള്‍  ഭാനുവിന് നഷ്ടപ്പെടുവാനും കാരണം ആയി, അതവളെ മാനസികമായി തളര്‍ത്തി...  അവളുടെ ഇത്തരം മാനസികാവസ്ഥകള്‍ എഫ് ബി പോസ്റ്റുകളിലൂടെ മാത്രം അറിഞാണ് ഹരി ഒരു നാള്‍ ഭാനുവിനെ വിളിച്ചത്. 

ഇരു വീട്ടിലെയും ബഹളങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു കയറുന്ന അവസ്ഥയില്‍ എത്തിച്ചു. ആശ്രയം ഇല്ലാതെ ഭാനു വീട്ടില്‍ നിന്നും ഇറങ്ങി, പോവാന്‍ ഒരു ഇടമില്ലാത്തതിനാല്‍ ഹരി യെ വിളിക്കുകയല്ലാതെ മറ്റു വഴികള്‍ ഒന്നും ഭാനുവിന്റെ മുന്നില്‍ തെളിഞ്ഞില്ല മാഷേ ഞാനെന്തു വേണം ഞാന്‍ എവിടെ പോണം ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി എനിക്ക് മരിക്കാന്‍ പേടിയാണ്.  ഭാനു  നീ എവിടെയും പോകണ്ട ഞാനിതാ വരുന്നു ഹരി റൂമില്‍ നിന്നും കാറിന്റെ കീ എടുത്ത് പുറത്തോട്ടിറങ്ങുമ്പോള്‍ ഗൗരി ടിവി പരമ്പരകള്‍ മാറിമാറി കാണുന്ന തിരക്കില്‍ ആയിരുന്നു,ഇത്തരം അവിഹിത പരമ്പരകളാണ് നിന്നെ ഈ തോന്നിവാസത്തിന് പ്രേരിപ്പിച്ചത് ഇനി വരുന്നത് നീ അനുഭവിച്ചോ ഇതുവരെ നീ ആരോപിച്ചതെല്ലാം തന്നെ ഇന്നുമുതല്‍ സത്യമാവും സത്യമാക്കാനാണ് എന്റെ വിധി എന്നെക്കൊണ്ട് നീ അത് ചെയിച്ചു ഹരി പതിവിലും വേഗത്തില്‍ കാര്‍ ഓടിക്കുന്നുണ്ടയിരുന്നു മനസ്സ് നിറയെ ഭാനുവിന്റെ ചിന്തകളാണ്  ഞാനവളോട് എന്താണ് പറയേണ്ടത് എന്നെ കാണുമ്പോള്‍ അവളുടെ ഭാവം എന്താവും  ഭഗവാനെ ഇതെല്ലാം എന്റെ കൂടി കാരണം അല്ലേ ,തല്‍ക്കാലം ഒരു വുമണ്‍സ് ഹോസ്റ്റലില്‍ താമസസൗകര്യം ഒരുക്കാം ,ഡ്രൈവിംഗിനിടയില്‍ തന്നെ ഹോസ്റ്റലിലേക്ക് ഉള്ള ഫോണ്‍ കോളും നടന്നു.

ഡ്രൈവിംഗ് ഇടയിലുള്ള ഫോണ്‍  കോളും അമിതവേഗതയും  കാര്‍ ആക്‌സിഡന്റ് ആയി ഇതൊന്നും അറിയാതെ ഭാനു കാത്തുനില്‍പ്പ് തുടര്‍ന്നു ഏറെ വൈകിയപ്പോള്‍ ഹരിയെ വീണ്ടും വിളിച്ചു ഗൗരിയാണ് ഹോസ്പിറ്റലില്‍ നിന്നും ഫോണ്‍ എടുത്തത് നിനക്ക് ഇനിയും  നിര്‍ത്താന്‍ ആയില്ലേ  എന്ന് ഉച്ചത്തില്‍ അസഭ്യം പറഞ്ഞു കൊണ്ടുള്ള മറുപടി ഭാനുവിനെ തളര്‍ത്തി .. ഹരിക്കും തന്റെ ഭര്‍ത്താവിനും കത്തെഴുതി ഭാനു ആത്മഹത്യ ചെയ്തു.

പിറ്റേന്ന് കാലത്ത് ഹരിക്ക് ബോധം തെളിയുമ്പോള്‍ ഹരി ചോദിച്ചത് ഭാനുവിനെ കുറിച്ച് ആയിരുന്നു  ആക്രോശിച്ചു കൊണ്ട് ഗൗരി പത്രം എടുത്ത് കൊടുത്തു കണ്ടോ ഒരുമ്പെട്ടവള്‍ ചത്തു പേപ്പറില്‍ വെണ്ടക്ക അക്ഷരത്തില്‍ തന്നെ ഉണ്ട് .തൃപ്തി ആയില്ലേ ,ഹരി ഞെട്ടിത്തരിച്ചാണ് പത്രം കയ്യിലെടുത്തത്  എന്ത് അബദ്ധമാണ് കുട്ടി നീ ഈ ചെയ്തത്  ഹരി പൊള്ളുന്ന വേദനയോടെ  അടക്കം പറഞ്ഞു ... അപ്പോഴും ഭാര്യ ഗൗരി  ഹരിയെയും ഭാനുവിനെയും പഴിച്ചുകൊണ്ട് ഇരുന്നു.

ഭാനുവിന്റെ മരണത്തിന്റെ അഞ്ചാം നാള്‍ കത്ത് വീട്ടില്‍ എത്തി...

© Remya Suresh Vayaloram


 

Post a Comment

0 Comments