ഇതിലെന്തൊരത്ഭുതം © ഡോ. അപര്‍ണ. സി

ithilenthadhbudam


ഇതിലെന്തൊരത്ഭുതം പെണ്ണാണ് നീയിവയൊക്കയും സാദാരണമല്ലെ..
ആദ്യമാസത്തില്‍ അറിഞ്ഞൊരു ജീവനുണ്ടുള്ളില്‍ തുടിക്കുന്നതെന്ന്
സന്തോഷം കണ്‍കളില്‍ നിറകുടമായ്
മുത്തുകള്‍ പൊഴിക്കാന്‍ വെമ്പുന്നോരധരങ്ങള്‍
ഉദയാസ്തമയങ്ങള്‍ വന്നുപോയി 
ഉള്ളിലാമോധമെങ്കിലും ഛര്‍ദ്ദിച്ചു ക്ഷീണിതയായവള്‍ പഞ്ചിരിതൂകുവാന്‍ മറന്നുപോയി
ഉയരുന്നു ചോദ്യങ്ങള്‍ ഇതിലെന്തൊരത്ഭുതം ഇവയൊക്കെയും സാദാരണമല്ലെ
അവളൊന്നിരുന്നപ്പോള്‍ ഇരുത്തം തന്നെയോ..
അവളൊന്നു കിടന്നപ്പോള്‍ കിടത്തം തന്നെയോ...
ഇതത്ര നന്നല്ല കേട്ടോ..
കൊതിക്കൊരിത്തിരി മധുരം കഴിച്ചപ്പോള്‍ ഷുഗര്‍ വരുത്തുവാനോ എന്ന്
അടുക്കളയിലെ കടുകുവറവിട്ട മണമൊന്നുയര്‍ന്ന നേരം
മൂക്കുപൊത്തി ഒക്കാനത്തെ പിടിച്ചു നിര്‍ത്തി വേഗതയില്‍ തിരികെ നടന്നവള്‍
ഇതിലെന്തൊരത്ഭുതം 
ഇവയൊക്കെ സാദാരണമല്ലെ...
ആനന്ദമമര്‍ഷം വ്യസന ങ്ങളോരോന്നും
മാറി മാറി വന്നപ്പോഴും
അടക്കിപ്പിടിച്ചവള്‍,
പറയുകില്ലെ ഞങ്ങളും ഇതൊക്കെ കഴിഞ്ഞു വന്നവരല്ലെ...
എന്തെങ്കിലും ഒന്നു വന്നുപോയെങ്കിലോ ശ്രദ്ധയുണ്ടോ അവള്‍ക്കെന്നു കുറ്റം 
അവളുടെയുള്ളിലെ തുടിപ്പിനെ കാക്കുവാന്‍ അവളോളമാര്‍ക്കു കഴിയും
അറിഞ്ഞനാള്‍മുതല്‍
മനസുകൊണ്ടോരമ്മയായ് കഴിഞ്ഞവളാണ്
ആരേക്കാളുമാ പിഞ്ചോമനയെ  
കാത്തുകാത്തിരിക്കുന്നവളാണ്
പ്രസവകാലം ശിക്ഷണ കാലമല്ലെന്നറിഞ്ഞിട്ടും തുടരുകല്ലോ വിച്ചിത്രമാചാരങ്ങള്‍
ഇതിലെന്തൊരത്ഭുതം പെണ്ണല്ലേ നീ ഇവയൊക്കെയും സാദാരണമല്ലെ....

Post a Comment

0 Comments