പെണ്ണിര © പ്രജിത അനില്‍

pennira-prajitha-anil


അന്ന്,
സതിയാവാതെ
ചിതയില്‍ നിന്നും
രക്ഷിച്ചപ്പോള്‍
അവള്‍ അറിഞ്ഞില്ല
ഇന്ന്,
തെരുവില്‍ അവളെ
വിവസ്ത്രയാക്കാന്‍
പാകത്തിന്
ജാതി, രാഷ്ട്രീയ, കാമ
കോമരങ്ങള്‍
ജന്മം കൊള്ളുമെന്ന്...
ഇല്ല
ഇനി ജന്മമെടുക്കില്ല
ഒരു ഭീമനും
ദുശ്ശാസന മര്‍ദ്ദനത്തിനായി...
കൈയുയര്‍ത്തില്ല
കൃഷ്ണന്‍
തന്റെ സഖിക്കായ്
ചേലയൊരുക്കുവാന്‍!
അതിനാല്‍
ഇനിയൊരിക്കലും
വാരി കെട്ടാതെ
മുടിയഴിച്ചിട്ട്
കൃഷ്ണമാര്‍ തെരുവില്‍
ബലിയാക്കപ്പെടുമ്പോള്‍
ബന്ധിക്കപ്പെട്ട ജിഹ്വകള്‍
ഉള്ളില്‍ പറയുന്നു
പിറക്കാതിരിക്കട്ടെ
കെട്ട കാലത്തിന്‍
ഇരയായി മാറുവാന്‍
ഇനിയുമൊരു പെണ്‍ ജന്മം!

Post a Comment

0 Comments