ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകളുടെ സ്ഥാനം മുന്നിലാണ്. സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടമാണിപ്പോള്‍. സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നും ഏറ്റവും ഉന്നത മേഖലകള്‍, ശാസ്ത്ര രംഗം വരെ സ്ത്രീകള്‍ എത്തി കഴിഞ്ഞു. സ്ത്രീ ജന്മം ശ്രേഷ്ഠ ജന്മമാണ്. പുരുഷനോളം സ്വാതന്ത്ര്യവും അംഗീകാരവും സ്ഥാനമാനവും സ്ത്രീകള്‍ക്കും ഉണ്ട്. സ്ത്രീ പുരുഷ സമത്വം ആണ് നമുക്ക് വേണ്ടത്.
വേദങ്ങളിലും പുരാണതിഹാസങ്ങളിലും സ്ത്രീകളെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടെ ഭാരതം.
പുരുഷനില്ലാത്ത പ്രകൃതിയും പ്രകൃതിയില്ലാത്ത പുരുഷനും പൂര്‍ണമാകുന്നില്ല. ഇതിഹാസങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും സ്ത്രീയുടെ മഹത്വം. സ്ത്രീ ഒരു വീടിന്റെ വിളക്കാണെന്ന് പറയുന്നത് തന്നെ സ്ത്രീയുടെ മഹത്വത്തെ വിളിച്ചോതുന്നു. എവിടെ സ്ത്രീകളെ മണിക്കുന്നുവോ അവിടെ ദേവന്മാര്‍ ആനന്ദ നൃത്തം ചെയ്യുന്നുവെന്നാണല്ലോ പ്രമാണം.
അര്‍ദ്ധനാരീശ്വര സങ്കല്‍പം പോലും സ്ത്രീയും പുരുഷനും ഒന്നാണന്നു കാണിക്കുന്നു. പുരാണങ്ങളിലൊട്ടു കടക്കുമ്പോള്‍ എത്രയെത്ര സ്ത്രീ രത്‌നങ്ങളുടെ കഥയാണുള്ളത്. സ്ത്രീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്. ഇവിടെ സര്‍വം സഹയായ ഒരു സ്ത്രീയെ അല്ല ആവശ്യം. അതുകൊണ്ടു സ്ത്രീകളെ സ്‌നേഹിക്കുന്ന, അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന ഒരു സമൂഹത്തെയാണ് നമുക്ക് വേണ്ടത്.....
0 Comments