സ്വപ്‌നങ്ങള്‍ © ടീന ത്രേസ്യ യേശുദാസന്‍



താന്‍ താനായിരിക്കുവാന്‍ കൊതിപ്പൂണ്ട മനമുണ്ട് ഒരോ പെണ്ണിലും.
തിരികെ നടക്കുവാന്‍  കൊതിച്ചവള്‍ നടന്നിടുന്നു.
തിരികെ നടക്കണമെങ്കില്‍ അവള്‍ നടന്നിടണം അവള്‍ തന്‍ ബാല്യത്തിലേക്ക് കൊതി തീരെ സ്വപ്നങ്ങള്‍ കണ്ടവള്‍ നടന്ന കാലത്തിലേക്ക്.....
ഇന്നവള്‍ മറ്റാരോ ആയിരിക്കുന്നു...
അവള്‍ തന്‍ ഓര്‍മയില്‍
അവള്‍ തന്‍  ഇഷ്ടങ്ങള്‍ അന്യമായിരിക്കുന്നു. തിരികെ 
നടക്കുവാന്‍ കൊതിക്കുമ്പോഴും ഇന്നിന്‍ അവള്‍ തന്‍ 
കര്‍ത്തവ്യങ്ങള്‍ പിന്‍വിളി  പൂണ്ടവളെ തടയുന്നു.
ഒടുവില്‍ കര്‍മ്മങ്ങളെല്ലാം തീര്‍ന്നവള്‍ തിരികെ നടക്കുമ്പോള്‍....
അവള്‍ തന്‍ ദേഹി 
വിണ്ണിനെ പുല്‍കാന്‍ കൊതിപൂണ്ട് ഓടിത്തുടങ്ങിയിരുന്നു.....


Post a Comment

0 Comments