കവലയില്‍
കാട്ടെഴുത്ത്!
കഴുകന്‍നോട്ടം
എടുത്തുചാടി...
കൂട്ടം തെറ്റിയവര്‍
തെറി കോരിയെറിഞ്ഞു
ഹൃദയച്ചോപ്പും മണത്ത്
മുനച്ചുകീറിയ
നോവിന്റെ വരികളായി
ചെമന്ന ചാലുകള്‍
ഞരമ്പുകളില്‍ നിന്നും
നിരത്തിലേക്ക്
നിര്‍ത്താച്ചാട്ടമായി ...
നെറ്റിപ്പരപ്പിലെ
വരക്കുറിയിലേക്കും
ചേറ്റിനെപ്പുണര്‍ന്ന
നെഞ്ചിന്‍ വിരിവിലേക്കും
മൊട്ടയടിച്ചത് കണ്‍മറച്ച
നിസ്‌ക്കാരത്തഴമ്പിലേക്കും
കഴുത്തില്‍ ഞാന്ന
കുരിശിന്‍ നാവറ്റത്തും
ഓരോ തുള്ളിത്തിളക്കം
തെറിച്ചുപതിച്ചു
അവ
രക്തത്തിലകങ്ങളായി
സദാചാരമുറപ്പിക്കുന്നു ..
അപ്പോള്‍
അച്ഛന്റെ കവിള്‍ കിട്ടാതെ
ഒരു കുഞ്ഞുമ്മ
ശൂന്യതയിലേക്ക്
കൂട്ടം പിരിഞ്ഞു...
ചുക്കിച്ചുളിഞ്ഞ്
ഒരാവലാതി
മുത്തശ്ശിത്തൊണ്ണും കോട്ടി.
പൊടിഞ്ഞു മരിച്ചു.
കുപ്പിവളകള്‍
തെരുതെരാ പൊട്ടി
കൂട്ടക്കരച്ചിലിലലിഞ്ഞു ..
അമ്മപ്രാക്കുകള്‍
പേറ്റുനോവോര്‍ത്തോര്‍ത്ത്
എണ്ണിയെണ്ണിയാളി...
അന്തരീക്ഷത്തിന്റെ
നിശ്വാസങ്ങളിലേക്ക്
പ്രാണത്തുടിപ്പുകളുടെ
വലിയ വ്യാകരണത്തെറ്റുകള്‍
കുതിച്ചുകേറി
പിളര്‍ന്നുപിരിഞ്ഞ്
ഒന്നൊന്നായി
മേല്‍ക്കുമേല്‍ കുമിയുകയാണ്...
0 Comments