ഇതും ഒരു ഓണം ► മീനു വിനീഷ്



ഒരു ചെറു നോവായൊരോണം 
ഒരു നേര്‍ത്ത നൊമ്പരമായൊരോണം 
അത്തത്തിനു ചന്തമായി പൂക്കളില്ല 
പൂക്കളം തീര്‍ക്കാന്‍ വീടുമില്ല 
വിരിഞ്ഞപൂവിലോ മധുവില്ല 
മധു നുകരാനോ തുമ്പിയുമില്ല 
തുമ്പി തുള്ളാനോ കൂട്ടരുമില്ല 
പിന്നെങ്ങനെ പാടും പൂവേ പൊലി പൂവേ 

ആടിയും പാടിയും കൂട്ടരോടത്താ ര്‍ത്തുല്ലസിച്ചു നടന്നതും മാവിന്‍കൊമ്പിലെ കിളികളോടപ്പം ഊഞ്ഞാലാടിയതുമൊരോര്‍മ്മയായി 
ഇലകളില്‍ നിറയുന്ന സദ്യതന്‍ മണവും 
കൂട്ടായിനുകര്‍ന്നൊരാ പായസത്തിന്‍ മധുരവും  ഓണപ്പാട്ടും ഓണക്കളികളും കനവില്‍ മാത്രമായി 

മാനം തെളിഞ്ഞില്ല സൂര്യനുണര്‍ന്നില്ല 
കോരിച്ചൊരിയുന്നോരീ മഴയും ഇടിയും തോരുന്നുമില്ല 
ദുരിതങ്ങള്‍ക്കറുതിയില്ല വേദനകള്‍ക്ക് അന്തമില്ല എങ്കിലും 
കാറ് മൂടിയ മനവുമായി ഓണത്തെ വരവേല്‍ക്കാന്‍ ഞാനുമെന്‍ നിഴലും കാത്തിരിപ്പു.

ഇടനെഞ്ചില്‍ തുടികൊട്ടി പാറിവാരുന്നു 
മഴവില്ലിന്‍ നിറമുള്ളോരോണക്കാലം 
തേങ്ങുന്നുണ്ടെന്മനം പഴമയുടെ ഓണമോര്‍ത്തു 
നിലാവിന്റെ തുമ്പനിറമാര്‍ന്ന നനവുമായി 
ഇനി എന്റെ മുറ്റത്തു 
സ്‌നേഹത്തിന്‍ പൂക്കളം തീര്‍ക്കാന്‍ 
വരുമോ ഒരോണം കൂടി 



Post a Comment

0 Comments