വീടിനകത്ത്
നമ്മളില്ലാതായിരിക്കുന്നു
അവിടെ
നീയും ഞാനും എന്നിങ്ങനെ
രണ്ടു രൂപങ്ങള്‍ മാത്രം
നിഴലായി നില്‍ക്കാന്‍ കൊതിച്ച്
നമ്മളാകാന്‍ തീര്‍ന്നവര്‍
തണലായി നില്‍ക്കാന്‍
ഒന്നിച്ചവര്‍
എന്നാല്‍
പരസ്പരം
തിരിച്ചറിയാന്‍ കഴിയാത്ത
രണ്ടു രൂപങ്ങളായി തീര്‍ന്നിരിക്കുന്നു
അരികെയിരിക്കുമ്പോഴും
അകലങ്ങളിലാണത്രെ
ഹൃദയങ്ങള്‍
ഓരോദിനവും പിറക്കുമ്പോള്‍
ഇരുധൃവങ്ങളിലേയ്ക്കു
നടന്നകലുന്നു
നീയും ഞാനും എന്ന
രണ്ടു രൂപങ്ങള്‍.
-----------------------------------------
© krishnakumar mapranam
0 Comments