നീ എന്തേ രാവേ, ഏറേ നിശബ്ദ്ധമായത്
നീ എന്തേ, പകലിനു നിഴലായ് വന്നത്.അത്ര സുന്ദരമാം നിൻ മു:ഖം ആരും -
കാൺക വേണ്ടെന്നതിനാലോ.
നിലാവിൻ നീലിമയിലും മഴയുടെ താളത്തിലും
എന്റെ സൗന്ദര്യത്തിൽ മതിമറന്നവർ ഏറെയുണ്ട്..
രാവേ ........
അനേകമാം നിൻ ഭാവങ്ങൾ ,
ഞാനറിയുവാൻ ഏറേ
ശ്രമിക്കയെങ്കിലും ഇന്നും
നീ എന്നിൽ തുറന്നീടാത്ത ഒരു വാതിലായ് മാറീടുന്നൂ...
ഓർക്കുക എന്നും നീ ... എന്നിൽ
രാവേ ........
അനേകമാം നിൻ ഭാവങ്ങൾ ,
ഞാനറിയുവാൻ ഏറേ
ശ്രമിക്കയെങ്കിലും ഇന്നും
നീ എന്നിൽ തുറന്നീടാത്ത ഒരു വാതിലായ് മാറീടുന്നൂ...
ഓർക്കുക എന്നും നീ ... എന്നിൽ
നിറയുന്നതെപ്പൊഴും നിന്റെ മനസിൻഭാവങ്ങൾ മാത്രം ...
നിഴലില്ലാത്ത ഞാനെപ്പൊഴും
നിഴലില്ലാത്ത ഞാനെപ്പൊഴും
എന്നിലലിയുന്നവർ തൻ ഭാവങ്ങൾ അണിയുന്നവൾ ...
നിൻ്റെ മനസ്സിൽ നിറയുവാൻ ഞാൻ,
എന്നേ ജ്വലിപ്പിച്ചുവെങ്കിലും
അഖിലാണ്ഡ വിസ്തൃതമാം നിന്നുള്ളിൽ ഞാനൊരു വെറും
മിന്നാമിനുങ്ങായി എരിഞ്ഞ് അടങ്ങിയത്
നീ അറിഞ്ഞില്ല എന്നാണോ ..
എരിഞ്ഞമർന്നീടിലും നിൻ നുറുങ്ങുവെട്ടം
നിൻ്റെ മനസ്സിൽ നിറയുവാൻ ഞാൻ,
എന്നേ ജ്വലിപ്പിച്ചുവെങ്കിലും
അഖിലാണ്ഡ വിസ്തൃതമാം നിന്നുള്ളിൽ ഞാനൊരു വെറും
മിന്നാമിനുങ്ങായി എരിഞ്ഞ് അടങ്ങിയത്
നീ അറിഞ്ഞില്ല എന്നാണോ ..
എരിഞ്ഞമർന്നീടിലും നിൻ നുറുങ്ങുവെട്ടം
ഒരു ചെറു ജീവനെങ്കിലും വെളിച്ചമേ കീടുകിൽ ...
കത്തിജ്വലി ച്ചീടും നീ സൂര്യനും മുന്നിലായി ...
ആയിരം സൂര്യനായി വിളങ്ങിടുന്നതിലും
എത്രയോ കൊതിക്കുന്നൂ
നിൻ്റെ ഉള്ളിൽ ഒരു ചിരാതായി എന്നും തെളിഞ്ഞു നിൽക്കാൻ..
ഒരു ചിരാതിൻ വെട്ടം ഒരു ജ്വാലയാകുവാൻ വേണ്ടുന്നതോ പ്രയത്ന മതാം ഇന്ധനം മാത്രം ...
പരിശ്രമിച്ചീടുകിൽ നിൻ വെളിച്ചത്തിൽ ഉയരും പുതു ജീവിതങ്ങൾ ...
ഈ വിശ്വവിജയിയായ് ഞാൻ വന്നതപ്പോഴും,
കാൺകേ, നീ കണ്ടില്ലെന്നു നടക്കിയാൽ ,
രാവേ,ഞാനിന്നനാഥമായ് ഇനിയില്ലെന്നിൽ ഒരഗ്നിയും
ജ്വലിക്കുവാൻ പുതു ജീവിതത്തിന്...
അനാഥമല്ലെന്നിൽ ഒന്നും, നീയും -
കർമ്മബന്ധിതമാണെന്നിൽ എന്നറിയുക.
എന്നിൽ നീ കണ്ടെത്തുക നിനക്ക്, നീ -
യാകുവാൻ വേണ്ട തായൊരാ ഭാവം.
നിലാവിൽ തിളങ്ങി നിൽക്കുന്ന നിന്നെ,
മനസ്സിൻ്റെ ചിരാതിലെ സ്ഥര ദീപമായ്
ഞാൻ കൊളുത്തി വെച്ച്, അതിൻ-
ദീപ പ്രഭയാൽ ഞാനിയെന്നും തെളിഞ്ഞ്
എല്ലാ ജീവനിലും വെളിച്ചമായിടും ...
ആയിരം സൂര്യനായി വിളങ്ങിടുന്നതിലും
എത്രയോ കൊതിക്കുന്നൂ
നിൻ്റെ ഉള്ളിൽ ഒരു ചിരാതായി എന്നും തെളിഞ്ഞു നിൽക്കാൻ..
ഒരു ചിരാതിൻ വെട്ടം ഒരു ജ്വാലയാകുവാൻ വേണ്ടുന്നതോ പ്രയത്ന മതാം ഇന്ധനം മാത്രം ...
പരിശ്രമിച്ചീടുകിൽ നിൻ വെളിച്ചത്തിൽ ഉയരും പുതു ജീവിതങ്ങൾ ...
ഈ വിശ്വവിജയിയായ് ഞാൻ വന്നതപ്പോഴും,
കാൺകേ, നീ കണ്ടില്ലെന്നു നടക്കിയാൽ ,
രാവേ,ഞാനിന്നനാഥമായ് ഇനിയില്ലെന്നിൽ ഒരഗ്നിയും
ജ്വലിക്കുവാൻ പുതു ജീവിതത്തിന്...
അനാഥമല്ലെന്നിൽ ഒന്നും, നീയും -
കർമ്മബന്ധിതമാണെന്നിൽ എന്നറിയുക.
എന്നിൽ നീ കണ്ടെത്തുക നിനക്ക്, നീ -
യാകുവാൻ വേണ്ട തായൊരാ ഭാവം.
നിലാവിൽ തിളങ്ങി നിൽക്കുന്ന നിന്നെ,
മനസ്സിൻ്റെ ചിരാതിലെ സ്ഥര ദീപമായ്
ഞാൻ കൊളുത്തി വെച്ച്, അതിൻ-
ദീപ പ്രഭയാൽ ഞാനിയെന്നും തെളിഞ്ഞ്
എല്ലാ ജീവനിലും വെളിച്ചമായിടും ...
3 Comments
അഭിനന്ദനങ്ങൾ🌹🌹🌹
ReplyDeleteസൂപ്പർ. അഭിനന്ദനങ്ങൾ ❤️..
ReplyDeleteഇനിയും എഴുത്ത് തുടരുക. ഭാവുകങ്ങൾ....
നല്ല കവിത, എനിക്ക് ഇഷ്ടപ്പെട്ടു, തുടര്ന്നും എഴുതുക, 🎉🎉🌹🌹🌹🌹
ReplyDelete