അടര്‍ന്നൂ ജ്വരം കണ്ണ്
ഋതുക്കള്‍ നാന്ദിരേകം
കടഞ്ഞൂ ഉഷ്ണശീതം
പഴുത്തുലര്‍ന്നൂ വാനം
പച്ചിലപ്പകലുകള്‍
പ്രസാദം മുഖത്തുള്ളി
പതിച്ചൂ പാലിച്ഛപോല്‍
പകല്‍നീറ്റീ രാവുനീളം
ഉള്‍നാമ്പുണര്‍ന്നേറ്റം
പച്ചയെള്ളിന്‍ കുലംകാലം
പുലര്‍ന്നൂ അഹം വേദം
തലകീഴ് ചോദ്യനാളം
തൊട്ടിയായ് ജലം കോരി
നിറച്ചൂ ഉടല്‍ക്കിഴി
ഉദിച്ചൂ എള്ളരിപ്പൂ
എണ്ണയായ് എള്ളുണങ്ങി
ഗര്‍ഭഗൃഹേ നീള്‍വിതാനി
ഉള്‍ച്ചുവരില്‍ ഉടല്‍ഛായം
പരേതം തുടല്‍മാറ്റ്
മനംചൊല്ലി കരേറി ഞാന്‍
എന്‍വൃത്തിയാമം തോറും
പ്രണവാന്തബീജച്ചുറ്റില്‍
രാസനാം അര്‍ദ്ധമാത്ര
മേലടങ്ങീ ജരാവനം
കൈകാല്‍ സന്ധികൂടം
ഉണങ്ങീ ജഡാംശമായ്
നിറച്ചൂ എണ്ണത്തോണി
എള്ളകമേറാനുള്ളില്‍
പിടഞ്ഞൂ പെരുംവഴി
പിണഞ്ഞൂ പടവുകള്‍
അഹം തല്ലീ ചിരിപ്പടം
എള്ളിലുളെണ്ണപോല്‍
നിറഞ്ഞൂ മായാദ്രവം
കനത്തൂ നിഴല്‍മേഘം
തമോകാസം ചുമത്താളം
കണ്ണടക്കാം കൂടിന്‍-
പ്പലകപ്പിളര്‍ന്നു ഞാന്‍
അക്ഷരം ധ്യാനിയെ തെല്ലം
ഉണര്‍ത്തിയിരുത്തൂ ചാരെ.
------------------------------------------
©haridas kodakara
malayalam-poem-ellakam-hairdas-kodakara-malayalam-kavitha
0 Comments