മിഴിനട്ടു ഞാന്‍
കാത്തു നിന്നു.
എങ്ങുനിന്നോ ആരോ വന്നെന്
മൃദുലമേനിയൊന്നു തഴുകി
ഹരിചന്ദനക്കുറിയണിഞ്ഞയെന്
നെറ്റിയില്‍ ഒരു ചുടുചുംബനം,
തുടു കവിളില്‍ വിരലാലെന്നെ
തടവിയപ്പോള്‍ കാണാന്‍
കൊതിക്കുമെന് അകതാരിലെ
ഇംഗിതമറിഞ്ഞ നീ
ആരാരും കാണാതെയെന്‍ അടുത്തെത്തിയതു ഞാനറിഞ്ഞു.
സന്ധ്യാദീപ പ്രകാശത്തില്‍ അകലെ നീയെന്നെതേടി വന്നു,
നിന് പാട്ടിന് ഈരടികളാല്‍
തുള്ളി തുളുമ്പുമെന്‍ മനം,
രാത്രിതന്‍ മടിത്തട്ടില്‍ മയങ്ങവേയെന് കാതിലവന്‍ ചൊല്ലും സ്വകാര്യങ്ങള്‍,
വികാരത്തിന് തുടുപ്പുകളാല്
കഥകള്‍ മെനഞ്ഞില്ലേ,
കള്ളനാണത്താല് ഉതിരും പുഞ്ചിരിയും, കളിവാക്കുകളുമായ്
പരസ്പരം തുണയായതല്ലേ....
---------------------------
© BEENA BINIL
3 Comments
This comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട്. ആശംസകൾ നേരുന്നു
ReplyDeleteGood one
ReplyDelete