ചേര്‍ത്തുവെച്ച് വായിച്ചിട്ടുണ്ടോ?
അവ ഒഴിച്ചിട്ട വിള്ളലുകളെ
കണ്ടൊരിക്കലെങ്കിലും ഭയന്നിട്ടുണ്ടോ?
ആ നിമിഷം അര്‍ത്ഥത്തെ പരതി നീ
പകച്ചു പോയിരിക്കാം..
ഭയന്നിട്ടെന്നോണം
പുതിയ വാക്കുകളെ നിരത്തി
നീയാ വിടവുകള്‍ മറച്ചിട്ടുണ്ടാകാം..
എന്തുമാകട്ടെ...
മാഞ്ഞുപോയ വരികളെ
കോര്‍ത്തുകെട്ടി വായിച്ചതീ
കവിതയുടെ നിഴല്‍പോലുമാകില്ല...
കളഞ്ഞുപോയ വാക്കുകളില്‍
ഒളിച്ചുവെച്ച നിഗൂഢതയെ
വായിച്ചു നോക്കാന്‍ ശ്രമിക്കരുത്...
ഏതോ ശൂന്യതയില്‍ അവയെ
പണ്ടേ ഞാന്‍ മറവുചെയ്തിരുന്നു.
അപൂര്‍ണ്ണതയിലീ കവിതയെ
ഞാന്‍ എഴുതി നിര്‍ത്തട്ടെ...
എങ്കിലും...
നീ വായിക്കാന്‍ വിട്ടുപോയ....
എനിക്കു മാത്രമറിയുന്ന വരികളില്‍
കവിതയെന്നേ പൂര്‍ത്തിയായിരുന്നു.
---------------------------
© vinukrishnan
1 Comments
❤❤❤
ReplyDelete