മരണത്തിന് തൊട്ടുമുമ്പുള്ള സെല്‍ഫി | കവിത | ലാറിനോവ് .എന്‍. എസ്

malayalam-poem-larrinov-kavitha


നിന്റെ പ്രണയത്തില്‍ ചാടി
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ്
ഒരു സെല്‍ഫി എടുക്കാന്‍ കഴിഞ്ഞില്ലല്ലോ 
എന്നോര്‍ത്തു 
ഞാന്‍ ദുഃഖിക്കാറുണ്ട്.

മരണത്തിന് തൊട്ട് മുന്‍പ്
ഒരു സെല്‍ഫി എടുക്കണമെന്ന എന്റെ
ആഗ്രഹം കാമുകി ചിരിച്ചു തള്ളി
കൂട്ടുകാരനോട് ഉള്ളു തുറന്നപ്പോള്‍
നീ നല്ല ഫിറ്റാ
ഒന്നൂടെ അടിച്ചാല്‍
അതൊക്കെ മാറുമെന്നു പറഞ്ഞെന്നെ
നിരുത്സാഹപ്പെടുത്തി.

നിന്നില്‍ നിന്നും ഞാന്‍
എന്നിലേക്ക് നടത്തിയ 
തീര്‍തഥയാത്രയ്ക്ക് ഇടയില്‍
എപ്പോഴോ ആണ് 
ആ പച്ചത്തുരുത്ത്
എന്റെ ശ്രദ്ധയില്‍ പെട്ടത്
ഞാനന്ന് ഒരു ലഹരിയിലും അടിമപ്പെടാത്ത ഒരു നിഷ്‌കാമി ആയിരുന്നു.

പക്ഷേ നീ എനിക്കന്ന്
ലഹരിയും ഉന്മാദവും ആയിരുന്നു
പക്ഷേ നിന്റെ പ്രണയത്തില്‍ 
എനിക്ക് എന്റെ മരണത്തെയും
നിനക്ക് നിന്റെ ജീവിതത്തെയും
തിരിച്ചു കിട്ടി
പക്ഷേ നഷ്ടപ്പെട്ടത് മുഴുവന്‍
നമുക്ക് നമ്മുടെ ജീവിതവും
പ്രണയവും ആയിരുന്നല്ലോ.

ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നു 
ഞാനൊരു സെല്‍ഫി എടുത്തു
മരണത്തിനു മുന്നില്‍ ചിരിച്ചു നിന്നു ഞാന്‍ 
ഇനി ഒരു സെല്‍ഫി എടുക്കും.

അന്ന് നാമൊടുവില്‍ കണ്ടത്
നീ ഓര്‍ക്കുന്നോ
ഒരുപാട് നേരത്തെ
കഠിനപരിശ്രമത്തിനൊടുവിലാണ്
പണ്ട് ഞാന്‍ മറന്നു
വെച്ചോരുചുംബനം
നിന്റെ മുലകള്‍ക്കിടയില്‍ നിന്ന്
എനിക്ക് തിരികെ കിട്ടിയത്.

അന്നായിരുന്നു നമ്മളൊരുമിച്ച

വസാന സെല്‍ഫി എടുത്തത്.

Post a Comment

1 Comments