പെണ്ണിനുമാത്രം പറയാനാവുന്നത് | ശ്രീനന്ദിനി സജീവ്

kavitha-malayalam-kerala

നീണ്ടു പോകുന്ന വേദനയതിൽ
പാതിയോർത്താൽ
നിനക്കുള്ളതാകയാൽ
നാമിരുപേർ വിശുദ്ധരാകുന്നൊരാ -
നേരമാരോമലുണ്ണി പിറന്നു പോയ്‌...
ജീവനിൽ നിന്നു ജീവൻ
പിരിഞ്ഞൊരാ പ്രാണനിൽ
പ്രാണ സഞ്ചാരവേദന...

നൂറു  നാഡീഞരമ്പുകളൊ - ന്നിച്ചു 
കാറു പേമാരി പെയ്തൊഴിഞ്ഞീടുന്നു.

'അമ്മേ'എന്നുടൽ പൊട്ടിപ്പിളരുന്ന പേറ്റു നോവിന്ന-
നന്തതക്കർത്ഥമായ്
കുഞ്ഞുറക്കെക്കരയുകയാണൊരു വെള്ള മാലാഖ
വന്നെൻ കരം പിടിച്ചുണ്ണിയെ
പ്പാൽ കുടിപ്പിച്ചു
സർവ്വതും മാഞ്ഞു പോയ് അമ്മ മാത്രമായാ-
ക്കുഞ്ഞു മേനിയിൽച്ചെറു
മുത്തം കൊടുത്തു  പോയ് 

'അമ്മയെ കാട്ടിത്തരു'എന്റെ
അമ്മയാണെന്നൊരാധിയിലാകാംക്ഷ, വന്നു വാതിൽക്ക-
ലാദ്യം പിറന്നവൻ,
മന്ദഹാസം പൊഴിച്ചു
'ഞാനേട്ടനായ്'...

സർവ്വ ശക്തയായ് നിന്നു നീ
ഇന്നിന്റെ പൊൻദളങ്ങളിൽ
സംഗീതമാവുക...
'പെണ്ണ്  പെണ്ണെ 'ന്നടുക്കുന്ന
വാളിന്റെ തുമ്പിനാലൊരു
ലോകം ചമക്കുക.
------------------------
© sreenandhini sajeev

Post a Comment

1 Comments