നടന്ന വഴികള്‍
ഇന്നെന്നിലെ നീ
ഒഴിഞ്ഞുപോയ വീഥിയായ് മാറവേ..
തനിയെ നടന്നീടുന്നു ഞാനും
എന്‍ ചിന്തകളും.
എങ്കിലും മറക്കാത്ത
ഓര്മകളുമായെന് മനം
ഓര്മിപ്പിച്ചീടുന്നു പിന്നെയും
തനിയെ അല്ല നീ...
തനിയെ ആവില്ല നീ..
ഓര്‍മകളില്‍ കൂടണയുന്നു ഞാനിന്നും.
നിന്നോര്‍മകള്‍ എന്നില്‍
നിലാവായ് പെയ്തിറങ്ങവെ
തുടിച്ചിടുന്നിതെന് മനം
എങ്ങനെ തനിയെ ആയിടും ഞാന്‍.
എന്‍ ഹൃത്തില്‍ നീ
തുളുമ്പി നിന്നീടവേ.
'ഒരു രാത്രിയ്ക്കും, പകലിനും
നമ്മെ വേര് പിരിക്കാനാവില്ലെന്നു...'
നീ മൊഴിഞ്ഞതും..
എങ്കില്‍....
ഞാന്‍ പ്രിയതേ..
തനിയെ ആകുവതെങ്ങിനെ?
ഗഗനം പോലും അതിന്
കണ്ണുനീര് പൊഴിക്കവേ,
മേഘം ചുംബനങ്ങളാല്‍
എന്നെ പൊതിയവേ..
നിശയും എന്നില്‍ കാരുണ്യം
ചൊരിഞ്ഞീടവേ...
തനിയെ എങ്ങനെ
ആകിടുന്നു ഞാന്‍
എന്‍ ചിന്തകള്‍ നീയായ് മാറവേ..
എന്‍ ഹൃദയം ഗദ്ഗദത്താല്‍
നിറയവേ,
ദുഃഖം കണ്ണുനീര് ചോലയായ്
ഒലിഞ്ഞിറങ്ങീടുന്നു..
അപ്പോഴും ഞാന്‍
തനിയെ ആകുവതെങ്ങിനെ?
നീയും,നിന്നോര്‍മകളും.
എന്‍ നിശ്വാസമായിടുമ്പോള്.
----------------------------------
©ശ്രീകല സുഖാദിയ
25 Comments
നന്നായിട്ടുണ്ട്.. വാക്കുകളുടെ ഭംഗി , അത് പ്രയോഗിക്കുന്ന രീതി കൊള്ളാം . അഭിനന്ദനങ്ങൾ.
ReplyDeleteBeautiful. Heart touching
ReplyDeleteമനോഹരമായിട്ടുണ്ട്. ഇനിയുമെഴുതണം. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteആഹാ 👌✍️ വാക്കുകൾ കൂട്ടിയിണച്ചത് വായിക്കുമ്പോൾ വായിക്കാൻ നല്ല സുഖമുണ്ട് 👏👏👏❤
ReplyDeleteനന്നായിട്ടുണ്ട്.. ഇനിയും എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... ❤️❤️❤️❤️
ReplyDeleteനന്നായിട്ടുണ്ട് ശ്രീ 👍😍
ReplyDeleteExcellent
ReplyDeleteനന്നായിട്ടുണ്ട്,കവിത വായിക്കുമ്പോൾ ശരിക്കും നമ്മൾ ആ ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരാളായി മാറുന്നു 🥰🥰
ReplyDeleteനല്ലൊരു വായനാനുഭവം. ഓർമ്മകളുടെ മധുരം.. മനോഹരമായി അവതരിപ്പിച്ചു
ReplyDeleteവളരെ മനോഹരം dear... 😍😍
ReplyDeleteAkki...great...touching...
ReplyDeleteSuper 🥰👌👌
ReplyDeleteWoww... Excellent...poet expressed her emotions with beautiful and apt words in a rhythmic way. Congrats dear . Keep writing. All the best.
ReplyDeleteഎന്തെ ഒരു ഒറ്റപ്പെടൽ ചിന്ത?
ReplyDeletevery good
ReplyDeleteNannayittudu.. all the best chechi
ReplyDeleteNannayitund... Iniyum ithu pole kure ezhuthanam...
ReplyDeleteTouching one....😍Keep going on Sreekalakka 👍
ReplyDeleteWooow! Superb Sreekalanti 😍
ReplyDeleteകൊള്ളാം , നന്നായിരിക്കുന്നു.
ReplyDelete👌👌👌👍👍👍😃😃😃
ReplyDeleteസൂപ്പർ... 👏👏👏
ReplyDeleteThank u all
ReplyDeleteBeautiful..I really appreciate your skill n passion..all the best my dear🥰
ReplyDeleteThank u everyone
ReplyDelete