അവന് വേലിച്ചെടികളെപ്പോലെ
ഇലവരെ ചുവക്കും
ആകാശംപോലെ നീലയില്‍ മുങ്ങും
വെള്ളിമേഘക്കൂട്ടം പോലെ തിളങ്ങും
ശീതക്കാറ്റു പോലെ കൂടെക്കൂടെ വന്നു നോക്കും
സൂര്യവെളിച്ചം പോലെ സ്വര്ണ്ണനിറം പെയ്യും
ഞാന്‍ തോറ്റുപോയവള്‍ ;
നിന്നെ
കൈക്കുമ്പിളില്‍ കോരിനിറയ്ക്കുന്നതില് കണ്ടുതീര്ക്കുന്നതില്
കേട്ടു മതിവരുന്നതില്
പ്രണയിച്ചുന്മാദിയാകുന്നതില്.
വൈകിപ്പോയി;
രണ്ടു വന്കരകളിരുന്നു നാം
ഗ്രീഷ്മ ദാഹങ്ങളെ കുടിച്ചുവറ്റിക്കുന്നു,
കൊഴിഞ്ഞയിലകളെ ഓര്മകളെയെന്നപോല് നെഞ്ചിലേറ്റുന്നു,
ശിശിരമുണ്ണുന്നു,
വസന്തം കൊരുക്കുന്നു.
-------------©sindhumol-thomas-----------------
6 Comments
നൈസ്
ReplyDelete👍
ReplyDeleteGood
ReplyDeleteKollam...
ReplyDelete❤❤❤❤❤
ReplyDelete❣️❤️😘
ReplyDelete