അര്‍ത്ഥതലങ്ങളുണ്ടെന്ന് നീ കുറിച്ചിട്ടപ്പോള്‍
അറിഞ്ഞതേയില്ല
ഇപ്പോള്‍ പലതും അറിയുന്നു
കൊടുങ്കാറ്റിനു മുന്‍പുള്ള
നിശബ്ദതപോലും
മൗനമാണെന്നും
പ്രതികാരത്തിന്റേയും
പ്രതിഷേധത്തിന്റേയും
വൈരാഗ്യത്തിന്റേയും
വിഷാദത്തിന്റേയും
അവഗണനയുടേയും
ഒരു രൂപം മൗനമാണെന്നും
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ
പതറുമ്പോഴും
അജ്ഞത ഒരാവരണമായി
വന്നുമൂടുമ്പോഴും
ഒരുസമ്മതത്തിന്
കാതോര്‍ത്തു നില്‍ക്കുമ്പോഴും
ചിന്തകളുടെ നേര്‍ത്ത
വലകളിലൂടെയൂര്‍ന്നിറങ്ങുമ്പോഴും
വേദനയുടെയും മുറിവിന്റേയും
ആഴങ്ങളില്‍ സഞ്ചരിക്കുമ്പോഴും
അറിയുന്നു
മൗനത്തിന്റെ അനേകം
ഇപ്പോള്‍ പലതും അറിയുന്നു
കൊടുങ്കാറ്റിനു മുന്‍പുള്ള
നിശബ്ദതപോലും
മൗനമാണെന്നും
പ്രതികാരത്തിന്റേയും
പ്രതിഷേധത്തിന്റേയും
വൈരാഗ്യത്തിന്റേയും
വിഷാദത്തിന്റേയും
അവഗണനയുടേയും
ഒരു രൂപം മൗനമാണെന്നും
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ
പതറുമ്പോഴും
അജ്ഞത ഒരാവരണമായി
വന്നുമൂടുമ്പോഴും
ഒരുസമ്മതത്തിന്
കാതോര്‍ത്തു നില്‍ക്കുമ്പോഴും
ചിന്തകളുടെ നേര്‍ത്ത
വലകളിലൂടെയൂര്‍ന്നിറങ്ങുമ്പോഴും
വേദനയുടെയും മുറിവിന്റേയും
ആഴങ്ങളില്‍ സഞ്ചരിക്കുമ്പോഴും
അറിയുന്നു
മൗനത്തിന്റെ അനേകം
അര്‍ത്ഥങ്ങള്‍.
krishnakumarmapranam
1 Comments
മൗനത്തിൻ്റെ നാനാർത്ഥങ്ങൾ മനോഹരം!
ReplyDelete