കുതൂഹലം കണ്ണുകള്‍ക്കി പ്രപഞ്ചം
മൂളിപ്പാറി നടക്കും കരിവണ്ടിന്‍ കറുപ്പിന്നഴക്
തിടമ്പേറ്റി വരുന്നോരു ഗജവീരന്‍ കറുപ്പിന്നുമഴക്
കൂര്‍ത്തുവളഞ്ഞു ചുവന്നോരധരങ്ങള്‍
മേനിയില്‍ പച്ച വാരിവിതറിടും പച്ചപ്പനം തത്തയഴക്
വയലോരങ്ങളില്‍ മേഞ്ഞുനടക്കും
വയലോരങ്ങളില്‍ മേഞ്ഞുനടക്കും
പൈകിടാങ്ങള്‍ പലനിറമുണ്ടവ കാണുവാനെന്തോരഴക്
ആ പുഷ്പ ദളത്തില്‍ കാണ്മു മഞ്ഞ പൂമ്പാറ്റയൊരു കൊച്ചു സുന്ദരി
ചാരനിറത്തില്‍ കുട്ടമായ് പാറി കലപില കൂട്ടും
ആ പുഷ്പ ദളത്തില്‍ കാണ്മു മഞ്ഞ പൂമ്പാറ്റയൊരു കൊച്ചു സുന്ദരി
ചാരനിറത്തില്‍ കുട്ടമായ് പാറി കലപില കൂട്ടും
അങ്ങാടിക്കുരുവിക്കുമഴക്
കൊക്കില്‍ മീനുമിറുക്കിപിടിച്ച് നീലപൊന്മാനിരിപ്പുണ്ടവിടം
വിരുന്നു വിളിച്ചാക്കൂറ്റന്‍ മാവിന്‍ ശിഖരത്തിന്മേല്‍
കറുപ്പിന്നഴകോലും കാക്കയവള്‍
ചിറകുകള്‍ പതിയെ ചലിപ്പിച്ചു
കൊക്കില്‍ മീനുമിറുക്കിപിടിച്ച് നീലപൊന്മാനിരിപ്പുണ്ടവിടം
വിരുന്നു വിളിച്ചാക്കൂറ്റന്‍ മാവിന്‍ ശിഖരത്തിന്മേല്‍
കറുപ്പിന്നഴകോലും കാക്കയവള്‍
ചിറകുകള്‍ പതിയെ ചലിപ്പിച്ചു
മന്ദമന്ദം നീങ്ങുമാ വെള്ള കൊറ്റികള്‍
ജീവജാലങ്ങള്‍ പലനിറം
പൂണ്ടു
പ്രകൃതിയില്‍ വര്‍ണവൈവിദ്ധ്യമാര്‍ന്നു
വര്‍ണങ്ങള്‍ പലതവര്‍
പ്രകൃതിതന്‍ ഉറ്റതോഴര്‍
നിലനിര്‍ത്തുന്നീ ആവാസവ്യവസ്ഥയെ
കറുപ്പോ വെളുപ്പോ മാനവര്‍ മനസിന്നഴകാണഴക്
അവന്റെ ബുദ്ദി വിവേകവും ഒരുമയുമാണീ പ്രപഞ്ചം.
ജീവജാലങ്ങള്‍ പലനിറം
പൂണ്ടു
പ്രകൃതിയില്‍ വര്‍ണവൈവിദ്ധ്യമാര്‍ന്നു
വര്‍ണങ്ങള്‍ പലതവര്‍
പ്രകൃതിതന്‍ ഉറ്റതോഴര്‍
നിലനിര്‍ത്തുന്നീ ആവാസവ്യവസ്ഥയെ
കറുപ്പോ വെളുപ്പോ മാനവര്‍ മനസിന്നഴകാണഴക്
അവന്റെ ബുദ്ദി വിവേകവും ഒരുമയുമാണീ പ്രപഞ്ചം.
15 Comments
Nice!
ReplyDeleteNice one
ReplyDeleteGood
ReplyDeleteഅർത്ഥവത്തായ ഒരു കവിത
ReplyDeleteNice
ReplyDeleteNice lines👍
ReplyDeleteNice one❤️
ReplyDeleteLoved this❤️
ReplyDeleteനല്ല രചന ♥️
ReplyDeleteArt❤️
ReplyDeleteNice
ReplyDelete♥️
ReplyDeleteGood👍🏻
ReplyDeleteജീവജാലങ്ങൾ പല നിറം പൂണ്ടു പ്രകൃതിയിൽ വർണവൈവിദ്ധ്യമാർന്നു .മനോഹരം
ReplyDeleteNice 👌
ReplyDelete