വേനല്‍ © ജയകുമാര്‍ വാഴപ്പിള്ളി



അവിടെയായ്ക്കാണാ -
മൊരു മാമരം
പണ്ട് കിളികള്‍ക്ക് വാസമൊരുക്കിയീ വന്‍ മരം.

കിളികള്‍ തന്‍ കള കള നാദ-
മൊത്തുണരുന്നപകലുകള്‍
എല്ലാംമനസ്സിലുണ്ടിപ്പൊഴും.

വെയിലേറ്റൊരല്‍പ്പം തണലിനായ് ദാഹിച്ചു-
വലയും മനുഷ്യനു തണലേകിയീ മരം.

മഴയൊരു തുള്ളിയും വീഴാത്ത നാളുകള്‍,
പുകയുന്ന പകലുകള്‍
വെയിലേറ്റു കരിയുന്ന
പച്ചിലച്ചാര്‍ത്തുകള്‍,
പൊഴിയുന്ന തേന്‍ കനി.

ഹൃദയം നുറുങ്ങുന്ന
കാഴ്ചയാണീനാട്
നരകമായീടുമീപ്പോക്കു
പോയീടുകില്‍.

തോടും കുളങ്ങളുമുണ്ടായിടേണ -
മന്നേകാം മനുഷ്യനു
പുതിയൊരു ജീവിതം.
jayakumarvazhappilli


Post a Comment

5 Comments