പ്രണയം © അഭിരാമി അനില്‍



എത്ര മനോഹരമായിരുന്നു ആ പ്രണയം,
അതെ,
എത്ര മനോഹരമായിട്ടായിരുന്നു നീ പ്രണയം നടിച്ചത് ,
എത്ര മനോഹരമായിട്ടായിരുന്നു നീ അരികിലുണ്ടായിട്ടും അകലെ ആയിരുന്നത് ,
എത്ര മനോഹരമായിട്ടായിരുന്നു നീ കള്ളം പറഞ്ഞത് ,
എത്ര മനോഹരമായിട്ടായിരുന്നു കള്ളമാണെന്ന് അറിഞ്ഞിട്ടും ഒരു പുഞ്ചിരിയോടെ ഞാന്‍ അവയൊക്കെ 
കേട്ടിരുന്നത്,
എത്ര മനോഹരമായിട്ടായിരുന്നു അറിഞ്ഞുകൊണ്ട് ഞാന്‍ വിഡ്ഢി ആയത്,
അതെ ,
എത്ര മനോഹരമായിരുന്നു ആ പ്രണയം...
abhiramianil

Post a Comment

8 Comments