മണ്ണിര © പ്രവീണ്‍ പള്ളിപ്പാട്ടില്‍ പട്ടാമ്പി



മണ്ണിനായുള്ള യുദ്ധത്തില്‍
മണ്ണിരയും മനുഷ്യനും
ഭൂമിക്കുള്ളില്‍ കുടുങ്ങിയവര്‍.
പുറത്തുവരാന്‍ കഴിയാതെ
വിളിക്കുന്നുണ്ടായിരുന്നു.
ആരു കേള്‍ക്കാന്‍.
ഉറവയില്ലാത്ത ഭൂമിയില്‍
ചുറ്റും ശബ്ദമുണ്ടാക്കി
ഉറവ തേടുന്നു കിണറുകള്‍.
മഴ ഭൂമിയെ തൊടാതിരിക്കാന്‍
അതിരു കെട്ടിയവരെല്ലാം
മുറ്റമെല്ലാം കോണ്‍ക്രീറ്റ് കട്ടകള്‍ നിറച്ച്
മഴയ കടലിലേക്ക് ഒഴുക്കിവിടുന്നു.
കുളങ്ങളും പാടങ്ങളും
അതിരില്ലാത്ത മലകള്‍ കൊണ്ടു നിറച്ചു.
പുറത്തു വരാന്‍ കഴിയാത്ത
മണ്ണിരയും ഞാനും
തവളകളും മീനുകളും.
മണ്ണിന്‍ നനവു തേടി ഇറങ്ങി.
സൂര്യന്റെ ചൂടേല്‍ക്കാത്ത
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയിലൂടെ.
മണ്ണിനിരയാവാത്തൊരിടം തേടി.





Post a Comment

17 Comments

  1. നല്ല കവിത...

    ReplyDelete
  2. മനോഹരമായിട്ടുണ്ട് കൂട്ടുകാരാ…
    മണ്ണിനോടും, പ്രകൃതിയോടും, ഭൂമിയോടും, മാനവ രാശിയോടും ഇഴുകിചേർന്ന എഴുത്ത്. ഇനിയും മനോഹരമായിട്ടുള്ള കഥകളും കവിതകളും പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. മണ്ണിന്റെ മനസ്സ് അറിയുവാൻ ഒരിടം...

    ReplyDelete
  4. നല്ല varikal❤️

    ReplyDelete
  5. നല്ല കവിത👌👍🏼

    ReplyDelete
  6. സൂപ്പർ 👍👍👍

    ReplyDelete
  7. Nannayitund ....💯😍

    ReplyDelete
  8. 👍👍👍👍👍

    ReplyDelete
  9. വളരെ നല്ല രചന
    പ്രസക്തമായത്
    ആശംസകൾ

    ReplyDelete