കമ്പ്യൂട്ടര്‍ @ വള്ളികുന്നം പ്രഭ

കീപാഡ് കവര്‍ന്നെടുത്ത
പുതുകാലത്തെ
സ്നേഹിക്കാനവള്‍ക്ക്
ഭയമായിരുന്നു.
കോമ്പല്ലുകള്‍
രാകിമില്‍ക്കി
കീപാഡുകള്‍
കളിചൊല്ലുന്നുണ്ടായിരുന്നു.


കുനിഞ്ഞും നിവര്‍ന്നും
ഇണചേര്‍ന്നും
നീണ്ടും ഒഴുകുന്ന
അക്ഷരങ്ങളെ
പ്രണയിച്ച കാലം....
.വളഞ്ഞൊഴുകിയ
കയ്യക്ഷരക്കൂട്ടില്‍
പ്രണയത്തിന്റെ,
സൗഹൃദത്തിന്റെ

നോവുകളുണ്ടായിരുന്നു;
കണ്ണീരിന്റെ നേര്‍ത്ത
മിടിപ്പുകളുണ്ടായിരുന്നു.
ചിതറിയ
അക്ഷരങ്ങളുടെ
ചൂടില്‍നിന്നാണ്
ആദ്യ പ്രണയത്തിന്റെ
കനലുകളെരിഞ്ഞത്.
ഇഷ്ടമാണെന്നെഴുതിയ
കടലാസ്തുണ്ടില്‍
അക്ഷരങ്ങളില്‍
പൊതിഞ്ഞ
ഹൃദയമാണു
ണ്ടായിരുന്നത്
മുറിച്ചുനല്‍കിയ
ഹൃദയച്ചീന്തില്‍
ആദ്യാക്ഷരത്തിന്റെ
മണമുണ്ടായിരുന്നു.



(അക്ഷരങ്ങളുടെ അകക്കൂട്ടില്‍

പറയാതെ
പറഞ്ഞ മുറിവുകള്‍
മായാത്ത
വേദനകളാണ്)


Vallikunnam PrabhaChief Editor E-Delam

Post a Comment

1 Comments