''ജേക്കബിനെ കാണാന്‍ വിസിറ്റര്‍ ഉണ്ട് ''
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ 234 നമ്പര്‍ സെല്ലില്‍.
വധശിക്ഷയ്ക്കു വിധിക്കപെട്ട കുറ്റവാളി ആണ് ജേക്കബ്.
ഇത് വരെയും തന്നെ കാണാന്‍ ആരും വന്നിട്ടില്ല. ആരാണ് വന്നത്. മനസ്സില്‍ലുടെ പല മുഖങ്ങളും കടന്ന് പോയി.
അങ്ങനെ ജേക്കബ് വിസിറ്റിംഗ് റൂമില്‍ എത്തി. അവിടെ ഒരു പെണ്‍കുട്ടി മാത്രം ഉണ്ടായിരുന്നുള്ളു. 'സാര്‍ എന്നെ മനസ്സിലായോ. '
പെണ്‍കുട്ടി ജേക്കബിനോടു ചോദിച്ചു.
ജേക്കബ് കുറച്ചു നേരം ആലോചനയില്‍ മുഴുകിയ ശേഷം പറഞ്ഞു
' നന്ദിനി......'
ഇത് പറഞ്ഞതും അവള്‍ ജേക്കബിനെ കെട്ടിപിടിച്ചു കരഞ്ഞു. കരച്ചിലിനൊടുവില്‍.
അവള്‍ കൊണ്ട് വന്ന ബോക്‌സില്‍ നിന്ന് ഒരു ലഡു. ജേക്കബിനു കൊടുത്തു കൊണ്ട് പറഞ്ഞു
'ഞാന്‍ എം.ബി.ബി.എസ് പാസ്സ്ആയി. '
ജേക്കബിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ മഴയായി പെയ്തിറങ്ങി
''സമയം കഴിഞ്ഞു ''
ഞാന്‍ ഇനിയും വരാം എന്ന് പറഞ്ഞു കൊണ്ട് അവള്‍ പോയി. തിരിച്ചു സെല്ലില്‍ ചെന്ന ജേക്കബ് വളരെ സന്തോഷവാന്‍ ആയിരുന്നു..
അത് കൊണ്ട് ആണ്. സഹ തടവുകാരന്‍ കാര്യം അനേഷിച്ചത്.. ജേക്കബ് തന്റെ പഴയ കഥകള്‍ അയാളോട് പങ്ക് വച്ചു....
ഒരു ഓര്‍ഫനേജില്‍ വളര്‍ന്ന ഞാന്‍ പഠിച്ചു. ഒരു സ്‌കൂള്‍ അധ്യാപകന്‍ ആയി..
മലയാളം ആയിരുന്നു ഞാന്‍ പഠിപ്പിച്ചു കൊണ്ടിരുന്ന വിഷയം അത് കൂടാതെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ചെയ്യുമായിരുന്നു.
ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ എനിക് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന കുട്ടി ആണ് നന്ദിനി. 4 ക്ലാസ്സ് B.
എല്ലാകാര്യങ്ങള്‍ക്കും അവള്‍ ആയിരുന്നു ക്ലാസ്സില്‍ ഒന്നാമതു.
എന്ത് കാര്യം ഉണ്ട് എങ്കിലും അവള്‍ എന്നോട് പങ്ക് വയ്ക്കും. ഒരു അച്ഛനെ പോലെ ആയിരുന്നു അവള്‍ക് ഞാന്‍. നെല്‍സണ്‍ കൊടുത്ത ലവ് ലെറ്റര്‍ വരെ അവള്‍ എനിക് കൊണ്ടുവന്നു തന്നു. അത്രക്ക് അടുപ്പം ആയിരുന്നു ഞങ്ങള്‍ തമ്മില്‍.
ഓണത്തിന് അവള്‍ എന്നെ വീട്ടിലേക് വിളിക്കുക ഉണ്ടായി. അവരുടെ വീട്ടുകാരുമായി ഞാന്‍ നല്ല അടുപ്പത്തില്‍ ആയി. അങ്ങനെ 2 വര്‍ഷം ഞാന്‍ ആ സ്‌കൂളില്‍. ഉണ്ടായിരുന്നു. അപ്പോള്‍ ആണ് ഗള്‍ഫില്‍ പോകാന്‍ വിസ റെഡി ആയത് ഞാന്‍ ആ സ്‌കൂളില്‍ നിന്ന് പൊന്നു. അവിടെ ഞാന്‍ പോകുന്നതില്‍ ഏറ്റവും കൂടുതല്‍ സങ്കടം കണ്ടത്. 5ഇല്‍ പഠിക്കുന്ന എന്റെ നന്ദിനിയുടെ കണ്ണുകളില്‍ ആണ്.. ഒരുപാട് കരഞ്ഞു പറഞ്ഞു അവള്‍.
'സാര്‍ പോവണ്ട പോവണ്ട എന്ന് ''
പെട്ടന്ന് തന്നെ മടങ്ങി വരും എന്ന് അവളെ പറഞ്ഞു വിശ്വസിപ്പിച്ചു .. അങ്ങനെ ഞാന്‍ അവിടെ നിന്ന് പടിയിറങ്ങി..
ഗള്‍ഫില്‍ ഒരു 4 കൊല്ലം. നാട്ടില്‍ ഒരു ചെറിയ വീടും സ്ഥലവും ആയപ്പോ
ഞാന്‍ നാട്ടിലേക്കു തന്നെ മടങ്ങി വന്നു. വീണ്ടും ആ പഴയ സ്‌കൂളില്‍ ജോയിന്‍ ചെയ്തു നന്ദിനി അവള്‍ ഇപ്പൊ വളര്‍ന്നു വലുതായി കണ്ടാല്‍ മനസിലാവാത്ത വിധം അവളില്‍ മാറ്റങ്ങള്‍ ഉണ്ടായി.. 10 ആം ക്ലാസ്സില്‍ ആണ് അവള്‍ ഇപ്പോള്‍ പഠിക്കുന്നത്... എന്നെ കാണാന്‍ അവള്‍ വരും എന്ന് എനിക് അറിയാം ആയിരുന്നു.
അവള്‍ എന്റെ അടുക്കലേക്കു ഒരിക്കല്‍ പോലും വന്നില്ല എന്ന് മാത്രം അല്ല എന്നെ കാണുമ്പോള്‍ മുഖം തരാറു പോലും ഇല്ല.
അവളുടെ ഈ മാറ്റം എന്നെ വല്ലാതെ അലട്ടി.
ഒരു ദിവസം അവളുടെ അമ്മയെ ഞാന്‍ സ്‌കൂളില്‍ വച്ചു കണ്ടു.
വിശേഷം പറയുന്ന കൂട്ടത്തില്‍ അമ്മ പറഞ്ഞു
'പത്താം ക്ലാസ്സില്‍ ആണ് എന്ന് ഒരു വിചാരവും ഇല്ല.
ഒന്നും പഠിക്കുന്നില്ല. വീട്ടില്‍ വന്നാല്‍. വാതില്‍ അടച്ചിട്ടു ഒറ്റ ഇരിപ്പാണ്. സാര്‍ ഒന്ന് സംസാരിക്കു അവളോട്... ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു അമ്മയെ വിട്ടു.. ഞാന്‍ അവളുടെ. ടെക്സ്റ്റ് പേപ്പര്‍, മാര്‍ക്കുകള്‍ പരിശോധന നടത്തി..
എന്നെ ഞെട്ടിച്ചു കളഞ്ഞു എഴിതിയ പരിക്ഷ എല്ലാം തോറ്റിരിക്കുന്നു.
അവളില്‍ വന്ന മാറ്റം എന്താണ് എന്ന്. ഞാന്‍ ആലോചിച്ചു തുടങ്ങി. അവളെ കൗണ്‍സിലിംഗ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ പത്താംക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു കൗണ്‍സിലിംഗ് നടത്തി. പേരിന് ഒരു കൗണ്‍സിലിംഗ് എല്ലാവര്‍ക്കും നടത്തി..
അങ്ങനെ അവള്‍ എന്റെ മുന്‍പില്‍ എത്തി.
ഏകദേശം 2മണിക്കൂര്‍ ഞാന്‍ അവളുമായ് സംസാരിച്ചു. അവള്‍ക് എന്താണ് സംഭവിച്ചത് എന്ന് അവള്‍ എന്നോട് പറയാന്‍. തുടങ്ങി.
ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ പുതിയ മ്യൂസിക് സര്‍ വന്നു. ശരത്. കാണാന്‍ സുന്ദരന്‍ ആയിരുന്നു.
കല്യണം കഴിച്ചിട്ടില്ല..
എല്ലാപെണ്‍കുട്ടികള്‍ക്കും സാറിനെ ഭയങ്കര ഇഷ്ടം ആയിരുന്നു. അതുപോലെ എനിക്കു.... ഫേസ്ബുക്കില്‍ കൂടി ഞങ്ങള്‍ ഒരുപാട് അടുത്തു.
ഒരിക്കല്‍ സാര്‍ എന്നോട് പറഞ്ഞു.
സാറിന് എന്നെ ഭയങ്കര ഇഷ്ടം ആണ്. കല്യണം കഴിക്കാന്‍ താല്പര്യം ഉണ്ട് എന്ന്.. എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു. ആര്‍ക്കു കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടിയല്ലോ എന്നോര്‍ത്ത്
ട്യൂഷന്‍ പോകുന്നു എന്ന് പറഞ്ഞു സാര്‍ ആയിട്ട് കറങ്ങാന്‍ പോയി..
ഒരു കാമുകിയും കാമുകനും തമ്മില്‍ ഉള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ക് ഇടയില്‍ ഉണ്ടായിരുന്നു...
ഒരു പത്താംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോട് ചോദിക്കാന്‍ പാടില്ല എന്നാലും. ഞാന്‍ ചോദിച്ചു.
ശാരീരികമായി നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം... ഉണ്ട് എന്ന് ആയിരുന്നു അവളുടെ മറുപടി.. എന്നെ അത് ആകെ തളര്‍ത്തി കളഞ്ഞു.
അവള്‍ തുടര്‍ന്നു... ഇപ്പോ സാറിന് എന്നെ വേണ്ട..എന്റെ ഒരുപാട് ഫോട്ടോസും വീഡിയോസും ഒക്കെ സാറിന്റെ കയ്യില്‍ ഉണ്ട്.. ഇപ്പോള്‍ അത് വച്ചു എന്നെ ഭീഷണി പെടുത്തുവാ.
എനിക്ക് കൊല്ലണം ശരത് സാറിനെ....ഈ കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. വലിയ തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് എനിക്ക് അറിയാം ആയിരുന്നു. അതിന് പിന്നില്‍ ഒരു വലിയ ശരി ഞാന്‍ കണ്ടിരുന്നു..എന്തായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു എല്ലാം മറന്നു പഠിച്ചു മിടുക്കി ആവണം എന്നും ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം എന്നും ഒരു വിധത്തില്‍ നന്ദിനിയോട് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
ഞാന്‍ അവനെ തേടി കണ്ടെത്തി. അവനുമായി ഒരു പ്രശ്‌നം ഉണ്ടാകാന്‍ ഞാന്‍ കാത്തിരുന്നു. മനഃപൂര്‍വം ഞാന്‍ എന്റെ ബൈക്ക് അവന്റെ ബൈക്കില്‍ കൊണ്ട് ഇടിപ്പിച്ചു.
അത് അവന്‍ കാര്യം ആക്കില്ല എങ്കിലും ഞാന്‍ അത് വലിയ പ്രശ്‌നം ആക്കി അവനുമായി ഇടി ആയി. നല്ല ഒരു അവസരം കിട്ടിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന കത്തി ഞാന്‍ അവന്റെ ചങ്കില്‍ കുത്തി ഇറക്കി .. എന്റെ മനസ്സില്‍ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല.... അവന്റെ ജീവന്‍ പോകുന്നതിനു തൊട്ട്മുന്‍പ് ഞാന്‍ അവനോട് പറഞ്ഞു ... ഇത് എന്റെ നന്ദിനിക്കു വേണ്ടി. ഇനി നിന്റെ കാമവെറിക്ക് ഒരു പെണ്‍കുട്ടിയും വന്നു പെടാതിരിക്കാന്‍ വേണ്ടി.
ഒരു അച്ഛന്‍ ഒരു ചേട്ടന്‍ അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഇത് ചെയ്തത്. എന്റെ സ്വന്തം വീട് വിറ്റു ആ ക്യാഷ് അവളുടെ പഠനത്തിന് വേണ്ടി കൊടുത്തു ഇപ്പോള്‍ എന്റെ നന്ദിനി ഡോക്ടര്‍ ആയിരിക്കുന്നു. ജേക്കബ് കഥ പറഞ്ഞു നിര്‍ത്തി.
അങ്ങനെ 2വര്‍ഷം കടന്ന് പോയി ഇതിനിടയില്‍ പല തവണ നന്ദിനി വന്നു പോയ്. ജേക്കബിന്റെ വധശിക്ഷ ആണ് ഇന്ന്.. പുലര്‍ച്ചെ 3മണിക്ക് ഡോക്ടര്‍ ജേക്കബിന്റെ മരണം സ്ഥികരിച്ചു... നിറകണ്ണുകളോടെ.... ജേക്കബിന്റെ മൃതദേഹം നന്ദിനിയും വീട്ടുകാരും ഏറ്റു വാങ്ങി...
_______________
0 Comments