മറവി | കാര്‍ത്ത്യായനി രാധാകൃഷ്ണന്‍ കയ്യൂര്‍

കവിത
0000000
രുളേ നിനക്കു ഞാൻ
മറവിയെ നല്കുന്നു
ഇതൾ വീണൊരോർ -
മ്മകൾ ബാക്കിയാക്കി
ഇരുളേ നിനക്കു ഞാൻ
മറവിയെനല്കുന്നു
ഇരുൾ മൂടും സന്ധ്യയ്ക്കു
യാത്രയാവാൻ
ഇനി വരും കാലത്തെ
നെഞ്ചോടു ചേർക്കുവാൻ
ഇനി വരും നാദത്തെ
ഹൃത്തിലണയ്ക്കുവാൻ
ഇനി വരും സ്വപ്ന ങ്ങൾ
വർണ്ണങ്ങളാകുവാൻ
ഇരുളെ നിനക്കു ഞാൻ
മറവിയെ നല്കുന്നു
ഇനി വരും നന്മയെ
ചേർത്തണയ്ക്കാൻ

ഇരുളിലകലുന്ന സ്നേഹ
ത്തിൻ തൂവെണ്മ
ഒരു പ്രഭാതത്തിൻ
വെളിച്ചമാകാൻ....
ഇരുളേ നിനക്കു ഞാൻ
മറവിയെനല്കുന്നു
ഇതൾ വീണ രാവി
ന്നൊരോർമ്മയേകാൻ... ''
______________________________
കാര്‍ത്ത്യായനി രാധാകൃഷ്ണന്‍ കയ്യൂര്‍

Post a Comment

0 Comments