എനിക്ക് ഓര്‍മ്മയുണ്ട് ഒന്നാം ക്ലാസ്സിലെ (ബി) ഡിവിഷനില്‍ പഠിച്ച ആ പഴേ എന്നെ. അന്നൊക്കെ ആണ്കുട്ടിയോളും, പെണ്കുട്ടിയോളും ഒരു ബെഞ്ചില്‍ ആണ് ഇരുന്നത്. അവിടെ ആര്‍ക്കും ശല്യം ആവാതെ ഒന്നും പഠിക്കാതെ, ദയനീയ മുഖത്ത് നീല ഐഡി കാര്‍ഡ് ചവക്കുന്ന എന്നെ എനിക്കിനും ഓര്‍മയുണ്ട്...
പഠിക്കാന്‍ പുസ്തകം ഉണ്ട്, ഇടാന്‍ നല്ല ഭംഗിയുള്ള ഉടുപ്പുകളുണ്ട്, വര്‍ഷംതോറും മാറ്റുന്ന (സ്കൂബിഡേ) ബാഗ് ഉണ്ട്, നല്ല പുള്ളി കുടയുണ്ട്, പക്ഷെ ക്ലാസ്സിലേക്കും ഏറ്റവും പഠിക്കാത്തവന് എന്ന പട്ടം ഏറെ ദയനീയതയോടെ ഞാന്‍ സ്വന്തമാക്കി. 750 രൂപ ദിവസ ശമ്പളമുള്ള അച്ഛന്റെ മകനും കിട്ടുന്ന സൗകര്യങ്ങളും അതിനും മുകളിലായിരുന്നു. ജോലി കഴിഞ്ഞു വീട്ടിൽ വരുന്ന അച്ഛന്റെ കയ്യിലെ പലഹാരം പൊതികള്‍ക്കും കുറവുവന്നിട്ടില്ല...
അന്നും ക്ലാസ്സിലെ മണ്ടന്‍ എന്ന പട്ടം ഞാന്‍ ചുമന്നു, ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ യെന്ദ്രങ്ങള്‍ പോലെ ഇംഗ്ലീഷ് തുപ്പുന്ന ചുണ്ടുകള്‍ക്കിടയില്‍ ഞാന്‍ പതുങ്ങി ജീവിച്ചു. ജീവിതത്തിലെ എടുത്ത നല്ല തീരുമാനങ്ങളില്‍ ഒന്നാണ് അഞ്ചാം ക്ലാസ്സിലെ എന്നെ പുതിയൊരു മണ്ണില്‍ പറിച്ചുനട്ടു. അഞ്ചാം ക്ലാസ്സിലെ സി ഡിവിഷനില്‍ ഞാന്‍ ഇതുവരെ കണ്ടവര്‍ പഴേ സ്കൂളിലെ യന്ത്ര മനുഷ്യരെ പോലെ അല്ല. സ്നേഹിച്ചാലും ചങ്ക് പറിച്ചു തരുന്ന, അടിയും പിടിയുമുള്ള, നല്ല നാടന്‍ പുളിച്ച തെറി പറയുന്ന, നല്ല കിടിലോസ്ക്കി പിള്ളേര്. അഞ്ചാം ക്ലാസ്സിലെ മണ്ടന്‍ എന്ന പേര് ഏറെ വിനയത്തോടെ ഞങ്ങള്‍ മൂന്ന് പേര് പങ്കിട്ടെടുത്. അങ്ങനെ വിജയകരമായി ഞങ്ങള്‍ ആറാം ക്ലാസ്സില്‍ എത്തി. അച്ഛന് അന്നും പറയും നി ഇനി ആറാം ക്ലാസ്സില്‍ ആണ് ഇനിയെങ്കിലും പഠിച്ചോനെ, അന്നാ മലയാളം പഠിപ്പിക്കുന്ന -സീത ടീച്ചര്‍ വന്നത്. നല്ല ബാസ് ഉള്ള സ്വരത്തില്‍ (പുസ്തകവും ബുക്കും എടുക്ക് എല്ലാവരും) ഞാന്‍ ആണെങ്കില്‍ എന്ത് പുസ്തകം ഏത് ബുക്ക് എന്നുള്ള അവസ്ഥ, ആദ്യത്തെ ഒന്ന് രണ്ട് ആഴ്ച പിടിച്ചു നിന്നു, ഇനി എന്റെ ഉടായിപ്പുകള്‍ നടക്കില്ല എന്ന ബോധ്യം വന്നപ്പോള്‍ പുത്തന്‍ അടവ് എടുത്തു ഞാന്‍. ടീച്ചര്‍ ക്ലാസ്സില്‍ വരുന്നിടം മുതല്‍ ബാഗില്‍ പുസ്തകം നോട്ടം തുടങ്ങും, അത് പിന്നെ പരിണമിച്ച് ആ പീരിഡ് മുഴുവന്‍ ഡെസ്കിന്റെ അടിയില്‍ ഒളിച്ചിരിക്കും. അന്നെന്റെ വലത് വശത് പുതിയ പുതിയ വണ്ടി കഥകള്‍ പറയുന്ന ക്ലാസ്സിലെ ആദ്യം മീശ മുളച്ച കൂട്ട്കാരന് (Jithin S Mathew). ഒടുവില്‍ ആ പരിണാമതിനോടുവില് ടീച്ചര്‍ എന്നിക്ക് ഒരു പേര് ഇട്ടു. 'തപ്പിസ്റ്റ്' വന്നില്ലേ എങ്കില്‍ തപ്പാന്‍ തുടങ്ങിക്കോ ഇന്ന് പറയും!!!
അങ്ങനെ വിജയകരമായി ഏഴാംക്ലാസ്സില്‍ എത്തി അന്ന് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം കണക്ക് സര് ആണെന്ന് ഞാന്‍ കരുതിയത്, സര് പിന്നെ ചോദ്യം ചോദിക്കുന്ന ദിവസം ചന്തിക്കുള്ള അടിയില്‍ നിന്ന് രക്ഷപെടാന്‍ രണ്ട് ഷഡി ഇട്ട Febin S Appu ന്റെ കണ്ടു പിടുത്തം ക്ലാസ്സിലെ പലര്‍ക്കും ആശ്വാസം നല്കി. ഏഴാം ക്ലാസില്‍ ആയിട്ടും ഇംഗ്ലീഷും, മലയാളവും, ഹിന്ദി, എന്നിവ വായിക്കാന്‍ അറിയാത്ത മണ്ടന്‍ എന്ന പട്ടം ഞാന്‍ ദയനീയമായി ഏറ്റുവാങ്ങി... അന്നും അച്ഛന് പറയുമായിരുന്നു അടുത്ത വര്‍ഷം എട്ടാം ക്ലാസ്സില്‍ ആണ് പഠിച്ചൊണേ...
അന്ന് ഞാന്‍ മനസ്സില്‍ ആലോചിക്കുമായിരുന്നു വലുതാകുമ്പോള്‍ ഒരു സര് ആവണം എന്നു പക്ഷെ എത്ര നടക്കാത്ത എന്ത് മനോഹരമായ സ്വപ്നം. അപകര്‍ഷതബോധം എന്നെ നല്ലത് പോലെ വേട്ടയാടിയ സമയമാണ് ഇതൊക്കെ. ക്ലാസ്സില്‍ എഴുന്നേറ്റ് നില്ക്കാന് നാണക്കേട്, സംസാരിക്കാന്‍ ഉള്ള ചമ്മല്, എല്ലാവരെയും പേടി, പെട്ടെന്ന് കരച്ചില് വരുന്ന സ്വഭാവ0, നാണം, മടി, എന്നിങ്ങനെ എല്ലാത്തിനും ഞാന്‍ ഒരു പൂര്‍ണ തോല്‍വി ആയിരുന്നു ആ സമയത്ത്, പിടിഎ മീറ്റിംഗ് എന്നത് പേടിസ്വപ്നം ആയിരുന്നു അന്നൊക്കെ. അടികൊണ്ട് അടികൊണ്ട് കൈ വെള്ളയും, ചന്തിയും ഒരു രക്തസാക്ഷിമണ്ഡപമാ.
അങ്ങനെ വിജയകരമായി എട്ടില്‍ എത്തി... ഇത് വരെ കേട്ട വിഷയങ്ങള്‍ ഒന്നും അല്ലാതെ biology എന്നോ chemistry എന്നോ physics എന്നപുതിയ പേരുകള്‍ പഠിച്ചു എന്ന് അല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല, അന്ന് മനസ് നിറയെ പാര്‍ട്ടി, cricket, sachin, സിനിമ, ഓരോ electonic സാധനങ്ങള്‍ കണ്ടടുപ്പിടുത്തം, ഇതൊക്കെ ആണ് എന്റെ അന്നത്തെ വിഷയങ്ങള്‍, ബാള്‍ട്ടറി വെച്ച് കറക്കുന്ന മോട്ടര്‍, LED ബള്‍ബ് ആണ് ഞാന്‍ കണ്ട അമൂല്യ വസ്തുക്കള്‍. അന്നും പഠനത്തിന്റെ ഗ്രാഫ് ഇടിഞ്ഞു കൊണ്ടിരുന്നു. കണക്ക് സര് മാറി എന്നതാണ് 8 ക്ലാസ്സില്‍ വന്നതിന്റെ ഗുണം എന്നു കരുതിയത്.
അങ്ങനെ വിജയകരമായി എന്നെ ജയിപ്പിച്ചു അച്ഛന് അന്നും പറഞ്ഞു ഇനി ഒമ്പത്തിലാണ്. അടുത്ത കൊല്ലം 10ല്‍ ആണ്. ഇനിയെങ്കിലും പഠിച്ചോണം.
അങ്ങനെ എന്നെ സുരേന്ദ്രന് സാറിന്റെ ഒമേഗ ട്യൂഷന് സെന്ററില്‍ ചേര്‍ത്തു, അപ്പോഴാ ഞാന്‍ മനസ്സിലാക്കിയത് ഇതുവരെ കൊണ്ട് അടിയൊന്നും ഒന്നും അല്ലാ... സുരേന്ദ്രന് സാറിന്റെ കയ്യിലൂടെ ചോര വരുന്ന രീതിയിലെ അടിആണ് അടി...!!! രാവിലെ 8ന് ആണ് എന്നും ട്യൂഷന്. ഞാന്‍ രാവിലെ എഴുന്നേല്ക്കുമ്പോള് 7:35 ആവും. അന്നൊക്കെ ഞാന്‍ അലസതയില്‍ Phd ചെയ്യുവായിരുന്നു.അങ്ങനെ ആണ് ഒമ്പതാം ക്ലാസ്സില്‍ ഞാന്‍ ക്ലാസ് ലീഡര്‍ സ്ഥാനത്ത് നിന്ന് മത്സരിച്ചു ജയിച്ചു. അതു വരെ അലംമ്പന് ആയ വൈശാഖ് അല്ല ഇനി മുതല്‍ ലീഡര്‍ വൈശാഖ് ആയി മാറി. അന്നാണ് എന്റെ ഏറ്റവും പ്രീയപ്പെട്ട സ്നേഹമുള്ള ആനന്ദവല്ലി ടീച്ചര്‍ മലയാളം പഠിപ്പിക്കാന്‍ വന്നത് എനിക്ക് ഒത്തിരി ഒരിത്തിരി ഇഷ്ടം ആയിരുന്നു. ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് ആദ്യ ചവിട്ട് പടി എന്ന് ഉണ്ടെങ്കില്‍ അത് കാണിച്ചു തന്നു. അന്നും സ്കൂളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആണ് ലക്ഷ്യം, വേനല്‍ കാല അവധിക്ക് ശേഷം ഞാന്‍ പത്താം ക്ലാസ്സില്‍ ആയി. അന്ന് ഞാന്‍ കരുതിയത് ഭൂമിയിലെ ഏറ്റവും നിര്‍ണായക നിമിഷം എന്നതും ഞാന്‍ ഏറ്റവും പേടിച്ച ദിവസവും എസ്.എസ്.എല്‍.സി. റിസല്‍ട്ട് വരുന്ന ദിവസം ആണ്. എസ്എസ്എല്‍സി പരീക്ഷ എന്ന് പറയുന്നത് ഞാന്‍ കണ്ട നിര്‍ണായക നിമിഷം ആയിരുന്നു അന്ന്. തോല്‍ക്കും എന്ന് ഞാന്‍ പൂര്‍ണമായും ഉറപ്പിച്ചു. കാരണം ഇന്നേവരെ എല്ലാ പരീക്ഷയും ഒരുമിച്ചു ജയിക്കാത്തത്ത ഞാന്‍ എന്ത് ചെയ്യും.
വീട്ടുകാരുടെ മുന്‍പിലും, നാട്ടുകാരുടെ മുന്‍പിലും നാണം കേടും എന്ന അവസ്ഥ, ആശങ്കാ എന്നെ ഭീതിയില്‍ എത്തിച്ചു. അങ്ങനെ നീണ്ട ഒരു വര്‍ഷത്തെ പത്താം ക്ലാസ് പഠനത്തിന്റെ ഒടുവില്‍ sslc എഴുതാന്‍
ഞാന്‍ വിറച്ചു കൊണ്ട് ആണ് പോയേ... 10 വിഷയവും എഴുതി. അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം ഇന്നും എന്നെ അത്ഭുത പെടുത്തുന്നത്, ഞാന്‍ sslc ജയിച്ചു??....അതിന് എനിക്ക് ഇന്നും ഏറെ നന്ദി ഉള്ളത് അബ്ദുള്‍ റബ് എന്ന മനുഷ്യനോട് ആണ്........റിസല്‍ട്ട് വന്നു കഴിഞ്ഞുള്ള ആ മൂന്നു മാസം എന്നെ വല്ലാണ്ട്് സ്വാധിനിച്ചു ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു, മലയാളം വായിക്കാനും എഴുതാനും ആ മൂന്നു മാസം കൊണ്ട് ഞാന്‍ പഠിച്ചു. ഇംഗ്ലീഷ് ഒരു 50% പഠിച്ചു. ഒരുദിവസത്തിന്റെ കൂടുതല്‍ നേരം പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു, നല്ല സിനിമകള്‍ കണ്ടു, പൊടി പൊടി ആയി എഴുതാന്‍ തുടങ്ങി. Sfi പ്രവര്‍ത്തനത്തിലൂടെ അന്ന് അപകര്‍ഷത കൂടാതെ സംസാരിക്കാന്‍ പഠിച്ചു. കവിതകള്‍ കേള്‍ക്കാന്‍ തുടങ്ങി, നല്ല ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി. അങ്ങനെ പാര്‍ട്ടി റെക്കോമെന്റേഷന് മൂലം, ഞാന്‍ പഠിച്ച സ്കൂളില്‍ +1അഡ്മിഷന് കിട്ടി ഞാന്‍ ജീവിതത്തില്‍ എടുത്ത നല്ല തീരുമാനങ്ങളില്‍ ഒന്നാണ് കോമേഴ്സ് എന്ന subject എടുത്തു. ആത്മാര്‍ത്ഥമായി ആ വിഷയത്തെ പഠിച്ചു അതോടൊപ്പം സ്കൂള്‍ സഘടന പ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഒന്നാം വര്‍ഷത്തിലെ റിസല്‍ട്ട് വന്നപ്പോള്‍ ക്ലാസ്സില്‍ ചുരുക്കം പേര് ജയിച്ചു അതില്‍ ഒന്നാവാന്‍ കഴിഞ്ഞു, +2 ല്‍ വന്നു ശരാശരിക്കു മുകളില്‍ മാര്‍ക്ക് നേടിപാസ്സ് ആയി ഞാന്‍ മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ വരുന്നത്. സത്യത്തില്‍ കോളേജ് എന്നത് നമ്മളെ ഒരോരുത്തരേയും കണ്ടെത്തുന്നഇടം ആണെന്നു പഠിപ്പിച്ചു. എനിക്ക് ഇന്ന് എത്ര പേരുടെ മുന്പില് വേണമെങ്കിലും എഴുന്നേറ്റു നിന്നു സംസാരിക്കാന്‍ ധൈര്യം ഉണ്ട്, കവിതകള്‍ ചൊല്ലാനും എഴുതാനും പഠിച്ചു, സംസാരിക്കാന്‍ പഠിച്ചു, അതിന്നെല്ലാം ഉപരി 10ആം ക്ലാസ് കുട്ടികളെ പഠിപ്പിക്കാന്‍
ട്യൂഷന് സെന്ററില്‍ അവസരം ലഭിച്ചു,
('ഇതൊന്നും ഒരു പ്രഹസനം അല്ല
ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ഒരുതരം മധുര പ്രധികാരം ആണ്')
ഈ യാത്രയില്‍ ഇനിയും വീഴും
പക്ഷെ ലക്ഷ്യത്തില്‍ എത്തും വരെ ഓടിക്കൊണ്ടിരിക്കും?
____________________
©വൈശാഖന് ഉഷ
1 Comments
Nannaittund
ReplyDelete