ഉച്ചയൂണൊരുക്കി എന്‍.എസ്.എസ്. ദിനാചരണം



മാവേലിക്കര: നാഷണല്‍ സര്‍വ്വീസ് സ്‌കീം ദിനാചരണം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് ആചരിച്ചു. സാന്ത്വനവും പരിചരണവും മനുഷ്യനോടും പ്രകൃതിയോടും ഒരേപോലെ പ്രകടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂന്നി മുന്നോട്ട് നീങ്ങുന്ന കോളേജ് എന്‍എസ്എസ് യൂണിറ്റ് വാളണ്ടിയേഴ്സ് വീടുകളില്‍ നിന്നു കൊണ്ടുവന്നതും ശേഖരിച്ചതുമായ പൊതിച്ചോറുകളില്‍ പൊതിഞ്ഞ് സാന്ത്വന സ്നേഹം പങ്കുവെച്ചാണ് എന്‍എസ്എസ് ദിനാചരണം നടത്തിയത്.


മാവേലിക്കര ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയ പൊതിച്ചോര്‍ വിതരണ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ജേക്കബ് ചാണ്ടി നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ.സജി കരിങ്ങോല പൊതിച്ചോര്‍ വിതരണത്തിന് നേതൃത്വം നല്‍കി.വിമല്‍. ഒ, അനൂപ് ജെ പ്രകാശ്, ഗിഫ്റ്റി, അന്‍സില്‍ എസ് എന്നിവര്‍ പങ്കെടുത്തു.
______________________________________________
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ഇ-ദളം വാര്‍ത്ത



Post a Comment

0 Comments