പ്രണയിനിക്കൊരു പ്രേമലേഖനം | അഭിജിത്ത് സി.എം.

ക്ഷരങ്ങള്‍ വാക്കുകളെ  പ്രണയിക്കുന്നു 
വാക്കുകള്‍ ആശയങ്ങളെ  പ്രണയിക്കുന്നു 
ആ ആശയങ്ങള്‍ നിന്നോടുള്ള 
പ്രണയത്തെ  ഓര്‍മപ്പെടുത്തുന്നു.

പ്രിയതമേ,  ഈ  സന്തുലിതാവസ്ഥയില്‍ 
സ്വപ്നങ്ങളെല്ലാം മഴത്തു ള്ളിപോല്‍ 
നിലത്തറ്റുവീഴുമ്പോള്‍ 
ഈ പ്രണയ ലേഖനത്തിനെന്തു പേരിടേണ്ടു ഞാന്‍.

കാണാന്‍ കൊതിക്കുമ്പോഴുള്ള നര്‍മരംഗങ്ങളെല്ലാം 
മനസിന്റെ പിച്ചകപ്പൂ വാതിലിനുള്ളില്‍  
മറ്റാരും കാണാതെ മൂടിവെക്കുമ്പോഴുമെന്‍ പ്രിയതമേ  നീയെന്‍-
യൊരിക്കലും വാടാത്ത മലരാണെന്നറിയുക.

ഓടിയെത്താവുന്ന ദൂരമാണെങ്കിലും 
പാടിതീരാത്ത  പാട്ടുപോലെ  നീ -
യെന്‍ മനസിനെ വീണ്ടും വീണ്ടും 
പ്രണയത്താല്‍ നൊമ്പരപെടുത്തുന്നു.

കാണാന്‍ കൊതിയേറെയുണ്ടെങ്കിലും 
കാഴ്ചക്കപ്പുറമാണ് ലോകമെന്നറിയുകില്‍ 
ഒരല്‍പ്പംകൂടി  ക്ഷമിക്കുക നീ 
പൂച്ചെണ്ടുമായി ഞാന്‍ വരുന്ന ദിനത്തിനായ് ... 

എന്ന്  സ്വന്തം

Post a Comment

0 Comments