പ്രതീക്ഷയുടെ നാമ്പുകള്‍
കൊഴിഞ്ഞു വീഴുന്ന വേളയില്‍..
പ്രത്യാശയുടെ കൈതാങ്ങാവാന്‍
വന്ന കൈകളില്‍
ചതിയുടെ കനല്‍വഴികള്‍..
നാവില്‍ പൊഴിയും വാക്കുകളില്‍ വിഷം തുപ്പും മോഹനവാഗ്ദാനങ്ങള്‍..
മുന്നിലേക്ക് നീട്ടിയ കൈകളില്‍ രക്തത്തിന്റെ ചുടുഗന്ധം..
ആശ്വാസ ആലിംഗനത്തില്‍ മാംസത്തിനോടുള്ള
അതിയായ കാമം..
മുന്നിലേക്ക് ആനയിക്കുന്നത് ചതിയുടെ അഗാതഗര്‍ത്തങ്ങളിലേക്ക്..
നന്മയുടെ വെണ്‍മ പൂശി
തിന്മയെ നന്മയാക്കി ചിത്രീകരിച്ച്
ഒരു പുതു ചിത്രം രചിക്കുന്നു..
ആ ചിത്രത്തിലെ നിറങ്ങളില്‍ നാം നമ്മേ മറന്നു പോകുന്നു..
മുന്നിലേക്ക് വന്ന ചതിയെ ബോധ്യമാവാതെ നാം നാമറിയാതെ ആടിത്തുടങ്ങുന്നു..
ഒടുവിലിതാ നാം നേരിന്റെ നേര്‍ക്കാഴ്ച്ചയില്‍ തേടിത്തുടങ്ങി..
എന്നിലെ എന്നെ ഇന്നിതാ നഷ്ടമായെന്ന ബോദ്ധ്യത്തിലായ്....
കാമവെറിമൂത്ത കാട്ടാളരൂപങ്ങള്‍ ഇന്നെന്നെ വേശ്യയെന്നു മുദ്രകുത്തി..
ഹേ ! സമൂഹമേ എന്തിനീ ക്രൂരത ..
എന്തിനീ ചൂഷണം..
സ്ത്രീ അമ്മയാണ്
ദേവിയാണ് എന്നിങ്ങനെ പുലമ്പാന്‍ നിനക്ക് ലജ്ജയില്ലേ..?
ശാന്തരൂപത്തില്‍ നിന്നും സംഹാരരൂപത്തിലേക്ക് സര്‍വ്വദുഷ്ടനാശം വിതയ്ക്കും ഇന്നവള്‍...
0 Comments