കവിതാഞ്ജലി സീസണ്‍ 2 നാളെ മുതല്‍

ഇ-ദളം ഓണ്‍ലൈന്‍ ഇ-ദളം എഫ്ബി പേജില്‍ അവതരിപ്പിക്കുന്ന കവിതാഞ്ജലി സീസണ്‍ 2 നാളെ രാവിലെ 8.30 മുതല്‍ ആരംഭിക്കും. കവിയും വിവര്‍ത്തകനുമായ വിനോദ് വെള്ളായനി ഉദ്ഘാടനം ചെയ്യും. 

ജൂലൈ 20വരെ നീളുന്ന കവിതാഞ്ജലിയില്‍ വിദ്യാര്‍ത്ഥികളായ കവികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കവിതകള്‍ അവതരിപ്പിക്കും. എഴുതി അവതരിപ്പിക്കുന്ന കവിതകള്‍ക്കൊപ്പം കവിതയെ സ്‌നേഹിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ കവിതകള്‍ ആലപിച്ച് പരിചയപ്പെടുത്തുവാനും കവിതാഞ്ജലി സീസണ്‍ 2ല്‍ അവസരം ഒരുക്കിയിട്ടുണ്ട്. 
ആനുകാലിക സാമൂഹ്യ വിഷയങ്ങളെ പ്രതിപാദിക്കുന്ന കവിതകള്‍ സീസണ്‍ ഒന്നില്‍ ശ്രദ്ധേയമായിരുന്നു. അതേപോലെ തന്നെ സീസണ്‍ 2ലെ മിക്ക കവിതകളും ശ്രദ്ധേയമാകുമെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തി. 

ആറംഗ ജഡ്ജിംഗ് പാനലും നാലംഗ ഉപസമിതിയുമാണ് കവിതാഞ്ജലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. പിന്‍തുണയേകി ഇ-ദളം കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 

ജൂലൈ 10ന് രാവിലെ 8.30 ന് വിനോദ് വെള്ളായനി എഴുതി അവതരിപ്പിക്കുന്ന കവിത കടപ്പുറം
11ന് രാവിലെ 8.30ന് ശ്രീമതി സവിതാദാസിന്റെ കവിത ആലാപനം ബിന്ദു വിജയന്‍
വൈകിട്ട് 4.30ന് ശരത് എസ് എഴുതി അവതരിപ്പിക്കുന്ന കവിത പേര്
12ന് രാവിലെ 8.30ന് ശ്രീ.കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ആലാപനം വി.പി.മിഥുന്‍
വൈകിട്ട് 4.30ന് നസീര്‍ സീദാര്‍ ചാരുംമൂട് എഴുതി അവതരിപ്പിക്കുന്ന കവിത കുട്ടിയും പൂക്കളും
13ന് രാവിലെ 8.30ന്  ശ്രീമതിലീലാമ്മ തോമസിന്റെ കവിത ആലാപനം ശ്രീജ
വൈകിട്ട് 4.30ന്  വി.എം.അരവിന്ദാക്ഷന്‍ എഴുതി അവതരിപ്പിക്കുന്ന കവിത ആര്‍ക്കുനേര്‍
14ന് രാവിലെ 8.30ന് ശ്രീ.ജി.മധുസൂദനന്‍നായരുടെ കവിത ആലാപനം ഹെന്ന
വൈകിട്ട് 4.30ന് സുരേഷ് ഗംഗാധരന്‍ എഴുതി അവതരിപ്പിക്കുന്ന കവിത ഏകം
15ന് രാവിലെ 8.30ന് ശ്രീമതി എം.കാര്‍ത്ത്യായനിയുടെ കവിത ആലാപനം പി.പി.സുനിത
വൈകിട്ട് 4.30ന് സുനിത ബഷീര്‍ എഴുതി അവതരിപ്പിക്കുന്ന കവിത നിന്റെ അഭാവത്തില്‍
16ന് രാവിലെ 8.30ന് ശ്രീ.കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ആലാപനം ഷെറിന്‍ ഷാജി 
വൈകിട്ട് 4.30ന്  ലിജി സോജന്‍ എഴുതി അവതരിപ്പിക്കുന്ന കവിത മഴ
17ന് രാവിലെ 8.30ന് ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ കവിത ആലാപനം ബാല സൂര്യ.എസ്
വൈകിട്ട് 4.30ന് ചന്ദ്രിക ബാലകൃഷ്ണന്‍ എഴുതി അവതരിപ്പിക്കുന്ന കവിത വിധ്വംസി അഥവാ സ്ത്രീ
18ന് രാവിലെ 8.30ന് ശ്രീ.അയ്യപ്പപണിക്കരുടെ കവിത ആലാപനം അലൂഷ ഹാഷിം 
വൈകിട്ട് 4.30ന് വൈഷ്ണവി.ഡി.നായര്‍ എഴുതി അവതരിപ്പിക്കുന്ന കവിത അമ്മ
19ന് രാവിലെ 8.30ന് ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ കവിത ആലാപനം അഷിഖ
വൈകിട്ട് 4.30ന് വാസന്തി പ്രദീപ് എഴുതി അവതരിപ്പിക്കുന്ന കവിത കനവിലൊരു നിനവ്
20ന് രാവിലെ 8.30ന് രാജ്കുമാര്‍ ചക്കിങ്ങള്‍ എഴുതി അവതരിപ്പിക്കുന്ന കവിത അറിയാത്തവര്‍
വൈകിട്ട് 4.30ന് ഡോ.എസ്.ബി. ശ്രീജയ എഴുതി അവതരിപ്പിക്കുന്ന കവിത കോവിഡ് ഈ ക്രമത്തില്‍ ദിവസവും ഇ-ദളം ഫെയ്‌സ്ബുക്ക് പേജില്‍ കവിതകള്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രസിഡന്റ് എസ്.ഷാജഹാന്‍, വൈസ് പ്രസിഡന്റ്മാരായ ജേക്കബ് ജോര്‍ജ്ജ്, എല്‍.ഹരി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് ചക്കോലില്‍,  കോ-ഓര്‍ഡിനേറ്റര്‍ ജെ.ഹാഷിം, അസ്സോസിയേറ്റ് എഡിറ്റര്‍ എം.അരുണ്‍ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments