(1)
ഓരോ കവിത
വായിക്കുന്തോറും ഓരോ
പൂ വിടരുകയായിരുന്നു...!
ഓരോ വാക്കിനോടും തോന്നിയ
വല്ലാത്ത ഇഷ്ടം..
ആദിത്യ കിരണങ്ങള്‍ പൂവിനെ എന്നപോലെ..
എന്നെയും അവ തൊട്ടുതൊട്ടുണര്‍ത്തുകയായിരുന്നു..
(2)
വാക്കുകളോടുള്ള ലാളന
പിന്നീട് എപ്പോഴോ
പൊട്ടി വിടര്‍ന്ന മോഹങ്ങളായി ...
രൂപമോ സ്ഥാനമോ ,അകലമോ
ഒന്നും അറിയുന്നതേയില്ല...
സ്‌നേഹം.....
ഒരു മഹാസമുദ്രം പോലെ..
(3)
എങ്ങനെയാണത്
എപ്പോഴാണത്
പ്രണയമായി മാറിയത്
ആരും അറിയാതെ..
അകലങ്ങളില്‍ ഇരുന്നു പരസ്പരം - നാം പങ്കു വയ്ക്കുമ്പോള്‍
'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'
എന്ന ഒരു വാചകത്തില്‍
എല്ലാം ഒതുങ്ങിപ്പോകുന്നുവോ..?
വിടരാന്‍ കൊതിക്കുന്ന
ഓര്‍ക്കാന്‍ ശ്രമിക്കുന്ന
ചിന്തയില്‍ കത്തുന്ന
അതീവ രഹസ്യം പോലെ
ഈ പ്രണയം
(4)
നഷ്ടത്താല്‍
അതിര്‍ വരമ്പുകളിട്ട്
തരിശാക്കിയ ഇടമൊക്കെ പൂങ്കാവനമാണ് ഇന്ന്....
പ്രണയ മഴ പെയ്യുന്ന
ചിരിയുടെ
ചിറാപുഞ്ചി...
(5)
ആഗ്രഹിച്ചോ
ആവശ്യപ്പെട്ടോ
വന്നു കേറിയതല്ല , ജീവിതയാത്രയിലെ
യാദൃശ്ചികമായ
ഈ പൊന്‍ കിരണം !
എരിയുന്ന വേനലില്‍ ഉരുകുന്ന മണ്ണിനെ
കുളിരണിയിക്കുന്ന
പുതുമണംപോല്‍
വന്ന ഒരു സ്‌നേഹം ..
ഇന്നിപ്പോള്‍
നിറമോഹമായ്....
നിന്‍വിരല്‍ തൊടും മാത്രയില്‍ വിടരുന്ന പാവം
സുര്യ കാന്തി....ഇവള്‍.
ആദിത്യനെ
പ്രാപിക്കുവാന്‍ മോഹിച്ച്
ധ്യാനിച്ച് കൊഴിയാനൊരുങ്ങുന്ന പ്രണയത്തിന്റെ സൂര്യകാന്തി...
•
0 Comments