പിളര്‍ന്ന വാക്ക്
നിലവിളിയായി
സ്ഖലിച്ചിറങ്ങുമ്പോള്‍
വിഷം പുരട്ടിയ
ക്രൗര്യ ശരം
നൈര്‍മ്മല്യത്തിന്റെ
മര്‍മ്മം തകര്‍ത്തു.
ഉന്മാദച്ചുഴിയില്‍
അട്ടഹാസമൊടുങ്ങവേ
കേള്‍ക്കുന്നത്
നേര്‍ത്ത ചിറകടികള്‍
ചോരയുടെ ഭീകരതയില്‍ നിന്ന്
മോചനം തന്നത്
തിരുശേഷിപ്പിന്റെ
വിഷജ്വാല.
ഒടുവിലൊടുവില്‍
ക്ഷോഭത്തിന്റെ
അവസാന തുള്ളിയും
മരുഭൂമി കുടിച്ചപ്പോള്‍
കാണുന്നത്
തിളങ്ങുന്ന കണ്ണുകള്‍
എവിടെ
എവിടെ
നിന്റെ നശ്വരത?
0 Comments