ലക്ഷ്മണ സാന്ത്വനം (ലക്ഷ്മണോപദേശം) | ചന്ദ്രിക ബാലകൃഷ്ണന്‍







ആമുഖം

മൂലരാമായണം എഴുതിയത് വാല്മീകി മഹര്‍ഷിയും അതിന്റെ  അദ്ധ്യാത്മ രാമായണം കിളിപ്പാട്ടു പ്രസ്ഥാനം തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനുമാകുന്നു. ഇദ്ദേഹം 15-16 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയാണെന്ന് ഊഹം. മലയാള ഭാഷാ പിതാവെന്നറിയപ്പെടുന്ന ഇദ്ദേഹം ജനിച്ചത് മലപ്പുറം ജില്ലയില്‍ തിരൂരിലെ തൃക്കണ്ടിയൂരിലാണെന്നറിയപ്പെടുന്നു. എഴുത്തച്ഛന്റെ കാലഘട്ടത്തിലാണ് മലയാള ഭഷ തമിഴില്‍ നിന്നും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടത്.


അദ്ധ്യാത്മ രാമായമം കിളിപ്പാട്ടു രൂപത്തിലാണ് ഇദ്ദേഹം രചിച്ചത്. രാമായണത്തില്‍ രണ്ടിടത്തായി ലക്ഷ്മണോപദേശം നടത്തുന്നതില്‍ ഇവിടെ കവിതാ സന്ദര്‍ഭത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് അയോദ്ധ്യാ കാണ്ഠത്തില്‍ നിന്നെടുത്തിട്ടുള്ളതാകുന്നു. (അധ്യാത്മ രാമായണം-അയോധ്യകാണ്ഠം 1061-32) (രണ്ടാമത്തേത് ആരണ്യകാണ്ഠത്തിലുമാകുന്നു).


തലക്കെട്ടിന്റെ അര്‍ത്ഥം ശ്രീരാമന്‍ ലക്ഷ്മണന്‍ നല്‍കുന്ന ഉപദേശവും സാന്ത്വനവുമാണ്.  കഥയുടെ പൊരുള്‍ അല്പം ഇവിടെ വിവരിക്കുന്നു.

അയോദ്ധ്യയിലെ രാജാവ് ദശരഥന് മക്കളുണ്ടായിരുന്നില്ല. പുത്രകാമേഷ്ടിയാഗം നടത്തി പിന്നീട് നാല് മക്കള്‍ മൂന്ന് ഭാര്യമാരിലായി ജനിക്കുകയാണുണ്ടായത്. യാഗത്തിന്റെ പായസം ഭാര്യമാര്‍ക്ക്  ഭക്ഷിയ്ക്കാന്‍ നല്‍കി (കൗസല്യ, കൈകേയി)യതില്‍ ഓരോ പങ്ക് സുമിത്രയ്ക്ക് നല്‍കി. അങ്ങനെ കൗസല്യയ്ക്ക് ശ്രീരാമനും, കൈകേയിക്ക് ഭരതനും, സുമിത്രയ്ക്ക് ലക്ഷ്മണനും, ശത്രുഘ്നനും മക്കളായി ജനിയ്ക്കുന്നു. ദശരഥനില്‍ നിന്നും രണ്ടാമത്തെ പത്നിയായ കൈകേയിക്ക് ഒരുവരം ലഭിച്ചിരുന്നു. അത് സന്ദര്‍ഭം വന്നതനുസരിച്ച് തോഴി മന്ധരയുടെ ഉപദേശത്താല്‍ ദശരഥനു മുന്‍പില്‍ അവതരിപ്പിക്കുന്നു.


അതായത് ശ്രീരാമന് യുവരാജാപദവി നല്‍കാന്‍ ദശരഥന്‍ തീരുമാനിക്കുന്ന സന്ദര്‍ഭത്തിലാണ് കൈകേയി വരം ആവശ്യപ്പെടുന്നതും അദ്ദേഹം അത് നല്‍കുന്നതും. അതിന്‍പ്രകാരമാണ് ശ്രീരാമനെ 14 കൊല്ലം വനവാസത്തിനായി പറഞ്ഞയയ്ക്കുവാനും തന്റെ മകന്‍ ഭരതനെ യുവരാജാവാക്കി നിയോഗിക്കുന്നതിനുമാണ് കൈകേകി ഉന്നയിച്ച വരം.ശ്രീരാമനെ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലക്ഷ്മണന്‍ ഇതു മനസ്സിലാക്കി പിതാവിനു നേരെ ക്രോധം പൂണ്ട് സാധിക്കുമെങ്കില്‍ പിതാവിന് തുറങ്കല്‍ ശിക്ഷവരെ നേടികൊടുക്കാമെന്നും ആക്രോശിക്കുമ്പോള്‍, ബ്രഹ്മജ്ഞാനം നേടിയ, സത്യത്തെ ഉള്‍ക്കൊണ്ടും മിഥ്യയെ വെടിഞ്ഞും ജീവിക്കുന്ന ജ്ഞാനിയായ ശ്രീരാമന്‍ തന്റെ എല്ലാമെല്ലാമായ അനുജനെ അനുനയപൂര്‍വ്വം ക്രോധത്തില്‍ നിന്നും സമാധാനം മടക്കികൊണ്ടുവരുന്നതിന് ശ്രമിക്കുന്നു. അതിനായി സാന്ത്വനം കൊടുക്കുകയും പിന്നീട് കോപാന്ധതമാറ്റി സാരോപദേശമരുളുകയുമാണ് ചെയ്തത്.


വളലെയധികം ദേഷ്യത്തോടെ സംസാരിച്ച ലക്ഷ്മണനെ പുഞ്ചിരിയോടെ ശ്രീരാമന്‍ ആലിംഗനം ചെയ്ത് കോപം ശമിപ്പിക്കുവാനായി ലക്ഷ്ണന്റെ ഗുണകര്‍മ്മങ്ങളെപ്പറ്റി പുകഴ്ത്തിപറയുകയും, അഭിസംബോധന ചെയ്യുന്നതുമായി കാണാം. അല്ലയോ വാത്സ്യല്യനിധിയായ, കൗമാരപ്രായമായ, കുമാരനായ അനുജാ നീ ഇത്ര കോപാന്ധനായിട്ട്  കാര്യമില്ല. നീ ഞാന്‍ പറയുന്നത് കേള്‍ക്കുക. എന്നോട് നിന്റെ ആത്മാര്‍ത്ഥമായ സ്നേഹം, നിന്നെ നല്ലതുപോലെ അറിയുന്നഞാന്‍ മനസ്സിലാക്കുന്നു. എന്നോട് അളവറ്റ സ്നേഹവും ബഹുമാനവും നിനക്കുണ്ടെന്നുള്ളതും മറ്റുള്ളവര്‍ക്ക് എന്നോട് ഉള്ളതിനേക്കാള്‍ കൂടുതലാണെന്നുമെനിക്കറിയാം. എപ്പോഴും എന്നെക്കുറിച്ചുമാത്രമാണ് നിനക്ക് ചിന്തയുള്ളതും. പക്ഷേ സ്ഥലകാലബോധം മറന്ന് ഇത്രയും ക്രോധം പേറി അജ്ഞാനിയാകരുത്. നീ വിചാരിച്ചാല്‍ ഈ ലോകത്ത് ഒന്നും നടക്കാത്തതായുമില്ല. അതാണ് അത്യധികം മനസ്സുവച്ച് ഈ രാജപദവി നീ എനിയ്ക്കായി നേടിത്തരുമെന്നും സകലവിദ്യകളും അഭ്യസിച്ചത് നീ അതു വിചാരിച്ചാല്‍ നിറവേറ്റാനാകുമെന്നും എനിയ്ക്കറിയാം. പക്ഷേ ഒന്നാലോചിക്കണം, പിന്നീട് ജഗത്തിന്റെ മിഥ്യാബോധമാണ് ശ്രീരാമന്‍ ലക്ഷ്മണന് ചൊല്ലിക്കൊടുക്കുന്നത്. അഴുത്തച്ഛന്‍ മാനവരാശിയുടെ ഉന്നമനത്തെയും ഇവിടെ ഉപമിക്കുന്നത് നമുക്ക് ഒരേ സമയം മനസ്സിലാക്കാം. ഈ ലോകം മിഥ്യയും പകരം ഇവിടെ നിറഞ്ഞു നില്‍ക്കുന്നത് ബ്രഹ്മവുമാണ്. അതാണ് ഞാനാണ് എന്നെടുത്ത് പറഞ്ഞ് അഹം ബോധത്തെ നിലനിറുത്തുന്നത്. ലക്ഷ്മണന്റെ ആത്മാര്‍ത്ഥതയെ സ്തുതിക്കുകയും പകരമിത്  ഉപദേശിക്കുപകയും ചെയ്യുമ്പോള്‍ ഇതുകൂടി മനസ്സിലാക്കാം. നീ ഒന്നാലോചിയ്ക്ക്. ചില കാര്യങ്ങള്‍ പറയാം. ഇവിടെ ജഗത്ത് ഇല്ല. പകരം മിഥ്യയാണ്. ഇത് യുക്തിയുക്തമായി പ്രസ്താവിക്കുകയാണ്. ദൃക്ക്, ദൃശ്യമെന്ന് ജഗത്തിനെ രണ്ടായി പകുത്ത് വയ്ക്കാം. അതായത് കാഴ്ചക്കാനും, കാഴ്ചക്കാരന്‍ കാണുന്ന കാഴ്ചയെന്നും. ഉദാഹരണത്തിന് ദൂരെ, സന്ധ്യാസമയത്ത് ഒരു കയര്‍ തൂങ്ങി കിടപ്പുണ്ടെന്ന് കരുതുക. നാമത് ചിലപ്പോഴെങ്കിലും മിഥ്യാബോധത്താല്‍ പാമ്പാണെന്ന് കരുതാം. ഇതില്‍ ദൃക്കും, ദൃശ്യവുമുണ്ട്. നമ്മുടെയുള്ളില്‍ അനുഭവങ്ങള്‍ ദൃശ്യരൂപത്തിലും കണ്ണടച്ചാലും അനുഭവം ഉള്‍ക്കൊള്ളാം. ഇവിടെ കോപമാണ് ദൃശ്യം. കോപിക്കുന്നവന്‍ ദൃക്കും. ഈ രണ്ടു പദാര്‍ത്ഥങ്ങളൊഴികെ മൂന്നാമത് ഒന്നില്ല എന്ന് നാം ഉള്‍ക്കൊള്ളണം. പക്ഷെ, ദൃക്കും, ദൃശ്യവും പരസ്പര പൂരകങ്ങളുമാണ്. ഇത് ബ്രഹ്മമല്ല. താല്കാലികമാണ്. ബ്രഹ്മമായ സത്യമേ ഇവിടെ അവശേഷിക്കുകയുള്ളു. കൂടാതെ നേരത്തേ പറഞ്ഞ ദൃക്കും, ദൃശ്യവും താല്കാലികമായ ഒരു ഭ്രമവും ആണ്, പക്ഷെ, ഒരു ജ്ഞാനി കണ്ണടച്ചാല്‍ ചില അനുഭവങ്ങളെ ബുദ്ധിയില്‍ ഒതുക്കുന്നു. ഇവിടെ നീയും ഞാനും പിതാവും മാതാവും എല്ലാം വെറും ദൃശ്യം മാത്രമാണ്. ഇത് ദൃക്കിന്റെ ഒരു ധര്‍മ്മം മാത്രമാണ്. ദൃക്കും ദൃശ്യവുമില്ലെങ്കില്‍ പ്രപഞ്ചവും ഇല്ല. പക്ഷേ ഒന്നിനെയും നാം വെടിയേണ്ട. ബ്രഹ്മചിന്തകള്‍കൊണ്ട് രാഗദോഷാദികളെ ഒഴിവാക്കാം. നാം എന്തു ചെയ്യുമ്പോഴും ബ്രഹ്മമുള്‍ക്കൊള്ളുക. തത്ഫലമായി ജ്ഞാനം നമുക്കാദ്യം തോന്നുകയും ചെയ്യും. എന്തിനോടെങ്കിലും രാഗദ്വേഷമുണ്ടങ്കേേില സങ്കടവും ആധിയും വ്യാധിയുമൊക്കെ ചേര്‍ന്ന് അസുഖങ്ങളുണ്ടാകൂ. അതില്ലെങ്കില്‍ സന്തോഷം മാത്രമേ ലഭിക്കൂ. ഉള്ളതിലും നിമിഷത്തിലും ജീവിക്കുക, ഇവിടെ രാജ്യം ദൃശ്യമാണ്. യുക്തിചിന്തിച്ചുറപ്പിക്കുക. കണ്ടനുഭവിക്കുന്നത് വസ്തു. അതില്‍ പ്രലോഭിക്കാതെ മുന്നേറ്റം കുറിക്കുക. നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന വീട്, കുടുംബാംഗങ്ങള്‍, ഭോഗസുഖങ്ങള്‍ എല്ലാം കാരണം ലോക നന്മയ്ക്ക്, ചിന്തകള്‍ക്ക് എല്ലാം തടസ്സം വരുന്നു.


ഇവിടെ നീ ജ്ഞാനിയാകുക. ഇപ്പോള്‍ നീ മോഹത്തിനടിമപ്പെട്ടിരിക്കുന്നു. മരുഭൂവില്‍ വെള്ളം കാണുമ്പോള്‍ നാം അതിനടുത്തേയ്ക്കുപോകുമ്പോള്‍ അത് ിയും ദൂരെയാണെന്നു തോന്നും. പ്രപഞ്ചത്തിനു പകരം മായയും രണ്ടായിട്ടുണ്ട് എന്ന തോന്നലുകളാണുള്ളത്. കൃത്രിമരൂപങ്ങള്‍, വെള്ളത്തിലെ പതയ്ക്കുസമാനം. പത വെള്ളം തന്നെയാണെന്നുള്ളത് ബ്രഹ്മത്തെ, ഈശ്വരജ്ഞാനത്തെയുള്‍ക്കൊണ്ടവര്‍ മനസ്സിലാക്കുന്നു. ഇവിടെ ഭോഗസുഖങ്ങള്‍ ത്യജിക്കുക. കൗമാരപ്രായത്തിലുള്ള നിനക്കെല്ലാം മത്സര ബുദ്ധിയോടെ മാത്രമേ കാണാനാകൂ. സ്വതവേ കൗമാരപ്രായം പക്വകയുള്ളതവ്വ, എടുത്തുതാട്ടത്തെയുള്‍ക്കൊണ്ടെന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ ബാലിശമായി മാത്രമേ അനുഭവം ഉണ്ടാകൂ. കൗമാരക്കാരെ ഉപദേശിക്കുന്നതിനുപകരം സ്നേഹക്കോടെ മെരുക്കുക എന്നും എഴുത്തച്ഛന്‍ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്.


പിന്നീടുപദേശിച്ചത് മനുഷ്യജീവിതം മിന്നല്‍ പിണര്‍പോലെ ക്ഷണഭംഗുരമാമെന്നുള്ളതാകുന്നു. ഇടിമിന്നലിന്റെ പ്രഭ ഭൂമിയില്‍ വലിയ പ്രകാശം പരത്തുകയും ഉടനടി അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ലൗകിക സുഖങ്ങളെല്ലാം നദിയിലൂടെ ഒഴുകിപോകുന്ന തടികഷണം പോലെയാകുന്നു. എല്ലാം എന്റേതാണെന്നുള്ള ചിന്തകളാണ് മാനുഷിക കുലത്തിന്, ചിത്തത്തെ ത്യജിച്ച് നാമരൂപങ്ങളെ വെടിഞ്ഞ് ബ്രഹ്മമായി ചിന്തിച്ചാല്‍ രാഗദ്വേഷങ്ങള്‍ക്കടിമയാകില്ല. ഇത് നാം ശീലിച്ചാല്‍ ആ ബോധം  നമ്മെ എപ്പോഴും പിന്തടരും. ഈ നിശ്ചയമാണ് ദൃഢതയുള്‍ക്കൊള്ളുന്നതും നിര്‍ണ്ണയവും. ഇവിടെ അച്ഛന്റെ തീരുമാനത്തെയുള്‍ക്കൊണ്ട് ഞാന്‍ കാട്ടിലേയ്ക്കു യാത്രയാകുന്നു. സത്യമതാണ്. പിന്നെ നീയെന്തിന് ക്രോധം പൂണ്ട് ബഹളമുണ്ടാക്കുന്നു. രാദ്യഭോഗങ്ങള്‍ സൂക്ഷിച്ച് അനുഭവിച്ചില്ലെങ്കില്‍, അതായത് ഇവിടെ രാജാവിന് ഇഷ്ടഭോജ്യങ്ങള്‍ ചുറ്റും നിറയുകയും സമൃദ്ധിയായുള്ള ഈ ഭക്ഷണം ഭക്ഷിക്കുകയാണെങ്കില്‍ പിന്നീട് ഒരു ഘട്ടത്തില്‍ അത് ഭക്ഷിക്കുവാനും സാധ്യമാകില്ല. ലോക സുഖങ്ങളെല്ലാം നൈമിഷികങ്ങളാണ്. അത് അനുഭവിക്കുമ്പോള്‍ തീര്‍ന്നു പോകുന്നു. പക്ഷേ, ആ അനുഭവങ്ങള്‍ നമുക്ക് മോഹം ഉണ്ടാക്കുകയും വീണ്ടും വീണ്ടും അതിന്റെ ലഭ്യതയ്ക്കായി ഉത്ഘടമായ ആ  ആഗ്രഹത്തിനടിമയകായുകയും അനുഭവിക്കാന്‍ തോന്നുകയുമാണുണ്ടാകുന്നത്. തത്വബോധത്തോടെ നാം സുഖങ്ങള്‍ അനുഭവിക്കുക. നിമിഷാര്‍ദ്ധങ്ങള്‍ക്കായി ജീവിക്കുക. ഇതെല്ലാം ക്ഷണികമാണ്. എന്നു കരുതുക. ഒന്നിനും വഴങ്ങിക്കൊടുക്കണമെന്നുമില്ല. ഇവിടെ ശ്രീരാമന്‍ ഭീരുവായിട്ടല്ല കാട്ടിലേക്ക് പോകുന്നത്. അതായത് തത്വചിന്തകള്‍ ഉള്‍ക്കൊണ്ടാണ്. അത് ശരിയാകുന്ന സത്യമാണ് എന്നറിഞ്ഞുകൊണ്ട്.



എന്നെന്നും നിലനില്ക്കുന്ന പാരമ്പര്യത്തെയാണ് നാം ഉള്‍ക്കൊള്ളേണ്ടത്  എന്നിവിടെ ചൂണ്ടിക്കാട്ടുന്നു എഴുത്തച്ഛന്‍.  പാമ്പ് തവളയെ വിഴുങ്ങി കൊണ്ടിരിക്കുമ്പോള്‍

തവള പുറത്തേക്കു നാക്കുനീട്ടി തൊട്ടടുത്ത്  പറന്നു കൊണ്ടിരിക്കുന്ന ഈച്ചയെ പിടിക്കാന്‍ ശ്രമിക്കുന്ന പോലെ കാലമാകുന്ന പാമ്പിന്റെ  വായില്‍ (കാലസര്‍പ്പം) ആണ് നാം. ആ നമ്മള്‍ ഇവിടെ ഭോഗ സുഖങ്ങളെ വിഴുങ്ങാനായി ആര്‍ത്തി കാണിക്കുന്നു എന്നും  സാരം.

അഹംഭാവത്താല്‍ മനുഷ്യര്‍ ചിന്തിക്കുന്നതിങ്ങനെയാണ്.  മോഹങ്ങള്‍ക്കടിമകളായ നാം മറ്റുള്ളവരുടെ വസ്തുക്കളെ ആഗ്രഹിക്കുകയും അത്  കൈക്കലാക്കുന്നതിന് യഞ്ജിക്കുകയും ചെയ്യുന്നു.  ഇതിനാണ് നാം മോഹം എന്നു പറയുന്നത്.  കൂടാതെ ഞാന്‍ എന്ന  അഹംഭാവം ഉള്‍ക്കൊണ്ട് ആവര്‍ത്തിച്ചു പറയുന്ന ഒന്നാണ് ഞാന്‍ ബ്രാഹ്മണനാകുന്നു, ക്ഷത്രിയനാകുന്നു,  ഉന്നതകുലജാതനാണ് എന്നൊക്കെയുള്ള അധമ വിചാരത്താല്‍ മനുഷ്യര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരു പക്ഷേ,  അന്ന് എഴുത്തച്ഛന്റെ കാലത്തുണ്ടായിരുന്ന വര്‍ണ്ണഭേദങ്ങളേയും അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം എടുത്തു പറയുകയാണെന്ന് അനുമാനിക്കേണ്ടതുണ്ട്.  ഇന്ന് ഇത്തരം പ്രസ്താവനകള്‍ മനുഷ്യര്‍ നടത്തുന്നുണ്ടോ എന്നും നമുക്ക്  ചിന്തിക്കേണ്ടതുണ്ട്. സ്വയം പുകഴ്ത്തുന്നത് കേവല സ്വഭാവം ആണെന്നതും അത് ആവര്‍ത്തിച്ചു മറ്റുള്ളവരോട് പറയുന്നത് മോഹത്തിനടിമപ്പെട്ട് അഹങ്കാരം പിടി പെടുമ്പോഴാകുന്നു.  അങ്ങിനെ ഞാന്‍ എന്ന ഭാവത്തില്‍ ജീവിക്കുന്നതിനിടയ്ക്ക് ഒരു നാള്‍ ഈ ലോകം വിട്ട് പോകേണ്ട ദുരവസ്ഥ വരുന്നത് നാം ഒന്ന് വിചാരിക്കണം. കേവല സ്വഭാവം ഇന്നും മാനവരാശി പോകുന്ന ഒന്നാണെന്നുള്ളതാണ്. നാം ഈ ലോകത്തോട് യാത്ര പറയേണ്ടവരാണെന്നും നമ്മുടെ ശരീരം തന്നെ നമുക്ക് സ്വന്തമല്ല,   പിന്നെങ്ങിനെ ഇവിടുത്തെ വസ്തുക്കള്‍ നമുക്ക് സ്വന്തമാണെന്ന് പറയാനാകും എന്നും,   ചിന്തിച്ചു പ്രവര്‍ത്തിക്കണമെന്നും

ഈ ഭാഗം ദ്യോതിപ്പിക്കുന്നുണ്ട്.


(പഠനത്തിന്റെ രണ്ടാം ഭാഗം 10.08.2020 തിങ്കളാഴ്ച വൈകിട്ട് 4.30ന് തുടരും)


Post a Comment

0 Comments