അതിജീവനം: ചൈനയും വൈറസും പിന്നെ ചികിത്സയും - 1 | സുമ സതീഷ്, ബഹറിന്‍







ത്യപൂര്‍വ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ചൈനയെ പൂര്‍ണമായി മനസിലാക്കുക എന്നത് കഠിനം തന്നെയാണ്. ക്യാപിറ്റലിസം നടപ്പാക്കുന്ന രാജ്യം എന്ന് ഒറ്റ വാക്കില്‍ ചൈനയെ നിര്‍വ്വചിക്കാം. 

അടിസ്ഥാന ആവശ്യങ്ങളിലും സമ്പന്നതയിലും ആധുനികതയിലും വ്യാവസായിക വളര്‍ച്ചയിലും സ്വയം പര്യാപ്തത  എന്നതടക്കം പാശ്ചാത്യരെ കിടപിടിക്കുന്ന ചൈന വളരെ വളരെ  മുന്‍പന്തിയിലാണ്.   ഭീകരര്‍ക്കു പോലും  കീഴടങ്ങാന്‍ അനുവദിക്കാത്ത ഈ രാജ്യത്തിന്റെ പ്രതിരോധവും  ശക്തം. 

അമേരിക്കയുടെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ സോഷ്യല്‍ മീഡിയകള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ ഏത് ആവശ്യങ്ങള്‍ക്കും സ്വന്തം ആപ്പുകളുമായി  വേറിട്ട് നില്‍ക്കുന്ന ചൈന ഏതു മേഖലയിലും മികച്ചു നില്‍ക്കുന്നു. നാം ഉപയോഗിക്കുന്ന വലിയൊരു ശതമാനം ഇലക്ട്രോണിക് ഉപകരണങ്ങളും ചൈനയുടേതാണ്. കൃഷിക്കൊപ്പം വ്യാവസായിക വിപ്ലവം കൂടി നടത്തി കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ചൈന ഉണ്ടാക്കിയത്. രാജ്യത്തിനകത്ത് എല്ലാ ആഢംബരങ്ങളും  നല്‍കി അത്യാധുനികമായ വളര്‍ച്ചയോടെ കുതിക്കുന്ന ചൈനക്കു  ഏതു മേഖലയിലായാലും സ്വന്തം കൈപ്പട മാത്രം.  വിദേശ ബ്രാന്‍ഡുകളുടെ കോപ്പികള്‍ ധാരാളം   ഉണ്ടാക്കി   മറ്റു രാജ്യങ്ങളിലെല്ലാം   ചൈനയുടെ   ഉത്പന്നം വ്യാപകമായി കുറഞ്ഞ വിലയില്‍  ലഭ്യമാക്കുകയും പിന്നീട് ഗവേഷണത്തിലൂടെ അതിവേഗം മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച്   ലോകോത്തര നിലവാരം നേടിയെടുക്കുകയും ഇന്നത്തെ ഫൈവ് ജി, കൃത്രിമ ബുദ്ധിശക്തി, ഡ്രോണ്‍ ടെക്‌നോളജി പോലെ എല്ലാത്തിലും ചൈന ആധിപത്യം സ്ഥാപിച്ചിരിക്കയുമാണ്.  ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍, ഇന്ത്യയെ പോലെ  അസ്ഥിരമായ  ജനാധിപത്യ ഭരണത്തേക്കാള്‍ സുസ്ഥിരമായ സ്വേച്ഛാധിപത്യ  ഭരണത്തിനു സാധ്യമാകുന്നു. 

ഭരണത്തെ എതിര്‍ക്കുന്നവരെ അംഗീകരിക്കാത്ത, മതിലുകളാല്‍ അകപ്പെട്ട ചൈനക്കാര്‍ക്ക് മറ്റു ലോക രാഷ്ട്രങ്ങലെ കുറിച്ച് അറിവുണ്ടോ എന്നറിയില്ല.  അയല്‍രാജ്യങ്ങളോട് കൂറ് പുലര്‍ത്താത്ത,  രഹസ്യങ്ങള്‍ ഒട്ടേറെ സൂക്ഷിക്കുന്ന, രാജ്യം കൂടി ആണ് ചൈന.  ജനങ്ങള്‍ക്ക് ജനാധിപത്യ സ്വാതന്ത്യം ഇല്ലെങ്കിലും അടിസ്ഥാന ആവശ്യങ്ങളിലെല്ലാം തൃപ്തരാകയാല്‍ ചൈനക്കാര്‍  സന്തോഷവാന്മാരാണെന്നു പറയുന്നു. സങ്കീര്‍ണമായ എന്തിനെയും എളുപ്പമാക്കാന്‍ വിദഗ്ധരാണവര്‍. നിര്‍മ്മാണ മേഖലയിലെ സാങ്കേതിക മികവ് തദ്ദേശീയ വികസനം പ്രായോഗിക ബുദ്ധി എല്ലാം കണ്ടു പഠിക്കണം. ഫുഡ് ഹബ്  ആയി  അറിയപ്പെടുന്ന ചൈനയിലെ  ആഹാരരീതിയാണ് ഇന്ന് ലോകത്തെ മുഴുവനും വിഴുങ്ങുന്ന വൈറസിന് കാരണമായിരിക്കുന്നത്. എന്നാല്‍  ഇത്രയും നീണ്ട കാലം നില  നില്‍ക്കുന്നതിനാലും   ഏതു കാലാവസ്ഥയിലും ഉഗ്ര വ്യാപിയായതിനാലും ഇത് സ്വാഭാവിക വൈറസ് ആണോ എന്നതില്‍  ശാസ്ത്രം തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും  അത് സാധൂകരിക്കാനാകുന്നുമില്ല.   എന്തും കിട്ടിയാല്‍ തിന്നുന്ന  ചൈനക്കാര്‍  വൈറസിനെ ഉല്പാദിപ്പിക്കന്നതിലും വമ്പന്‍മാരാണെന്നു മുന്നെയും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതു വൈറസിനേയും തുരത്താനുള്ള ഹെര്‍ബല്‍ മെഡിസിന്‍,  അതായത് തനതായ നാട്ടു വൈദ്യമാണ് അവരുപയോഗിച്ചു രോഗാണുക്കളെ ഇല്ലായ്മ ചെയ്തതെന്നും പറയപ്പെടുന്നു. 

ഓംകാരത്തിന്റെ ശക്തിയില്‍ സമാധാനവും സ്‌നേഹവും കൈമുതലാക്കിയ,  വസുദൈവ കുടുംബകം എന്ന ലക്ഷ്യവുമായി ലോകത്തിന്റെ മുഴുവന്‍ സമാധാനവും അഭിവൃദ്ധിയും ഒരേ പോലെ  കാംക്ഷിക്കുന്ന ഭാരതം, ലോകശക്തിയായി സ്വയം അവരോധിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചൈനയുടെ  പല പദ്ധതികള്‍ക്കും തട ഇട്ടു വരുന്നത് സ്വന്തം നിലനില്‍പിന് വേണ്ടി മാത്രമാണ്. നമുക്കറിയാം,  സ്ട്രിംഗ് ഓഫ് പേള്‍സ്  (String of Pearls )എന്ന പ്രോജെക്ടിനെ മറികടക്കാന്‍  സ്ട്രിംഗ് ഓഫ് ഫ്‌ലവര്‍സ് (String of flowers )  എന്ന പദ്ധതിയും ഏറ്റവും വലിയ പദ്ധതി ആയിരുന്ന  'ബെല്‍റ്റ് ആന്‍ഡ് ഇനീഷ്യറ്റിവ്', (Belt and Road Initiative) (BRI).  എന്നതിന് മറുപടിയായി 'പ്രൊജക്റ്റ് മൗസം' (Project Mousaum) എന്ന ബദല്‍ പദ്ധതിയും  മുന്നോട്ടു വെച്ചു. 126  രാജ്യങ്ങളും 29 ലോക സംഘടനകളുമായി ചേര്‍ന്ന്  2013-ലെ  ബെല്‍റ്റ് ആന്‍ഡ് റോഡ് എന്ന  സംരംഭത്തിലൂടെ ചൈന, ഭാരതതതിനെ  വരിഞ്ഞു മുറുക്കി പത്മവ്യൂഹം തീര്‍ത്ത്  മറ്റു രാജ്യങ്ങളെ സഹായിക്കുന്നെന്ന വ്യാജേന നടപ്പാക്കുന്ന ഗൂഡതന്ത്രം  മറ്റു രാജ്യക്കാര്‍ അറിയുന്നുമില്ല.  തനതായ സാംസ്‌കാരിക തലങ്ങളിലേക്ക് ഉയര്‍ന്ന്, പരസ്പര പൂരകങ്ങളായ  നിലപാടിലൂടെ സഹാര്‍ദ്രമായി മറ്റു രാജ്യങ്ങളെ  വിശ്വാസത്തിലെടുത്താണ്, ലോകരാജ്യങ്ങള്‍ക്കെല്ലാം   അഭിവൃദ്ധി ഉണ്ടാക്കട്ടെ എന്ന കണക്കു കൂട്ടലില്‍ ഓരോ പദ്ധതിയുമായി മുന്നോട്ടു നീങ്ങാന്‍  ഇന്ത്യ ശ്രമിക്കുന്നത്.   ഭാരതത്തിന്റെ ഓരോ പദ്ധതിക്കും തുരങ്കം വെക്കുന്ന ചൈനയെ മൂക്ക് കയറിട്ടു പിടിച്ചു നിര്‍ത്തുക എന്നത് ഇന്ത്യയുടെ വലിയ തലവേദന തന്നെ ആണ്.  നേപ്പാളിനെയും ശ്രീലങ്കയേയും അടക്കം വറുതിലാക്കിയ ചൈന കുതന്ത്രത്തിലൂടെ നീങ്ങുമ്പോള്‍  തന്ത്രപൂര്‍വം ബദലുണ്ടാക്കല്‍  ഇന്ത്യയുടെ ആവശ്യമായിരിക്കുന്നു. അതിലൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്.  ചതിയിലൂടെയായാലും  എന്തിനും ഏതിനും ഒന്നാമതെത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചൈന. ഇതിനൊക്കെ പുറമെ ആണ് കൊറോണയെ സംഭാവന നല്‍കി ലോക ജനതയേയും  സമ്പത് വ്യവസ്ഥയേയും പിടിച്ചുലക്കിയത്. തീര്‍ന്നില്ല തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രകോപനമുണ്ടാക്കി നമ്മുടെ  വീര ജവാന്മാരെ ചതിയിലൂടെ കീഴ്‌പ്പെടുത്താനും  ശ്രമിച്ചു.  ജവാന്മാരുടെ രക്തസാക്ഷിത്വം നല്‍കിയ വേദന ചൈനയുടെ പ്രൊഡക്ടുകള്‍ അപ്പാടെ വിലക്കി കൊണ്ടു കൂടിയാണ് ഇന്ത്യ പ്രതികരിച്ചത്.  ആ കനത്ത പ്രഹരത്തിന്റെ പരിണതഫലങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ.  ഇനിയെങ്കിലും ഇന്ത്യ സ്വയം പര്യാപ്ത ദേശമായുയരട്ടെ.    വൈദഗ്ധ്യമുള്ള ബുദ്ധിജീവികള്‍ ഇല്ലാത്തതല്ല ഇന്ത്യയുടെ ശാപം, മാറി മാറി വരുന്ന സര്‍ക്കാരും അഴിമതിയും  കുതികാല്‍വെട്ടുമാണ്.  സ്‌കില്‍ ഉള്ള പ്രതിഭകളുടെ സംഘടനകള്‍ക്ക്  പൂര്‍ണാധികാരം നല്‍കി ദീഘകാല പദ്ധതികള്‍ പരീക്ഷിക്കപെട്ടാല്‍ ഭാരതത്തിനും അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടാക്കാം. കോവിഡ് താണ്ഡവം കൂടിയായപ്പോള്‍ അതിജീവനം അത്യാവശ്യമാകുന്നു.  ഈ വേളയില്‍ ലഭ്യമാകുന്ന ചികിത്സകളെ പറ്റി  പരിശോധിക്കാം.



പരമ്പരയുടെ രണ്ടാം ഭാഗം 11.08.2020 ചൊവ്വാഴ്ച രാത്രി 7.30ന്‌


Post a Comment

0 Comments