മരണത്തിലെ അവസരങ്ങള്‍ | ലിജു.പി.ചാക്കോ


ന്താ നാം ഇങ്ങനെ.... ജീവിച്ചിരിക്കുന്ന നാളുകളില്‍ ഒരു പ്രോത്സാഹനവും കൊടുക്കാതെ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു പ്രത്യേക തരം ആവേശം ആണ് അല്ലേ......
ഇപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ നമ്മുക്ക് ഒന്നിച്ച് ഒന്ന് ചിന്തിച്ചാലോ.... 

ജീവിതത്തില്‍ ശ്വാസം പോലെ തന്നെ അത്യാവശ്യം വേണ്ട ഒരു സംഭവം ആണ് ലൈക്കും, ഷെയറും (എല്ലാര്‍ക്കുമില്ല).അതിന് വേണ്ടി  ഏത് അറ്റം വരെ പോകാനും ആള്‍ക്കാര്‍ തയാറാണ്.ഇങ്ങനെ ഉള്ള ആയിരക്കണക്കിന് ആളുകള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്.അവനവന്‍ ചെയ്യുന്ന കലയെ ലോകത്തോട് ഒന്ന് തുറന്ന് കാണിക്കുവാന്‍ ഉള്ള ഒരു തരം വെമ്പലാണ് അത്. നമ്മുടെ നാട്ടില്‍, നമ്മുടെ കൂട്ടുകാര്‍ എല്ലാവരും അതിനെ സസൂക്ഷ്മം നീക്ഷിച്ച് ഒരു വിലയേറിയ അഭിപ്രായം പറയും എന്ന് ഉള്ള ഒരു താല്‍പര്യത്തോട് ആണ് പലരും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുനിയുന്നത്. അതില്‍ വേണ്ടത്ര നമ്മുടെ ചുറ്റുപാട് സഹായിക്കുന്നുണ്ടോ .. ? 

വെറുപ്പിക്കല്‍ അല്ലാത്ത എന്തും പ്രോത്സാഹനം ചെയ്യാം  കോമഡിക്ക് ആണെങ്കിലും കുടുംബം മുഴുവന്‍ ഒരേ പോലെ വിഡ്ഢിത്തം കാണിക്കുമ്പോള്‍ ആലോചിച്ചു പോകുന്നു ലൈക്ക്‌ന്റെയും ഷെയര്‍ന്റയും ഒരു ഇത്....പിന്നെ നമ്മള്‍ ചെയുന്ന എല്ലാം വളരെ കൃത്യമാകണമെന്ന്  ഇല്ലാ അപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കാന്‍ നാം ബാധ്യസ്ഥരാണ്.അല്ലാതെ തുടക്കക്കാരായ നാം സിനിമ ഫീല്‍ഡില്‍ ഉള്ളവരുമായി താരതമ്യം ചെയ്തു ചുമ്മാ ദിവാ സ്വപനം കാണരുത്... 
ചിലര്‍ എന്തു പ്രോത്സാഹനവും ചെയ്യും എന്നാല്‍ സ്വന്തം നാട്ടുകാരെ ഒന്ന് വളര്‍ത്താന്‍ മടിയാണ് എങ്ങാനും നാലാളറിഞ്ഞ് പോയാലോ... പക്ഷേ മരിച്ചാല്‍ ഇവര്‍ എല്ലാവരും ഉണ്ടാകും കൂടെ .... 
കുറച്ച് നാളുകള്‍ക്ക് മുന്നില്‍ ഒരു പാട്ടുകാരി കൂട്ടുകാരി ഈ ലോകത്തോട് വിടപറഞ്ഞു പോയപ്പോള്‍ എല്ലാവരും ആ കുട്ടിയുടെ പാട്ടുകള്‍ ഷെയര്‍ ചെയ്തപ്പോള്‍ മറ്റൊരാള്‍ ചോദിച്ച ചോദ്യം ആണ് ഇതില്‍ അന്തഃസത്താ, 

 'ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ എല്ലാവരും എവിടെ ആയിരുന്നു എന്ന്'

പ്രാചീനകാലം മുതല്‍ക്കേ മനുഷ്യരില്‍ കണ്ടു വരുന്ന ഒരു പ്രവണത ആണിത് എന്തിനാ, ഹോ, വേണ്ട, 
ജീവിച്ചിരുന്ന കാലത്ത് പലരും പല പ്രകൃതം ആണ് മരിച്ചാല്‍ അതോടെ തീര്‍ന്നല്ലോ അതുകൊണ്ട് ആരിക്കും ജീവിച്ചിരിക്കുബോള്‍ അകമഴിഞ്ഞു കൈത്താങ്ങാനുള്ള മടി.

 മറ്റ് ചിലര്‍ ,ഒരിക്കല്‍ പോലും പാടാത്തവന്‍ പെട്ടന്ന് സംഗീത ജഡ്ജ് ആകും..
അവിടെ പോയി ഇവിടെ പോയി..
 എന്നിട്ട്  ഞാന്‍ വെറും ഒരു ആസ്വാദകന്‍ ആണേ വലിയ അറിവ് ഒന്നും ഇല്ലേ... എന്ന് വളരെ എളിമയോടെ പറയും എങ്കിലും ഇത്തരക്കാരെ കൊണ്ട് വലിയ ദോഷം ഒന്നുമില്ല കുറഞ്ഞപക്ഷം കേള്‍ക്കാന്‍ ഉള്ള മനസ്സ് കാണിക്കുന്നുണ്ട്.

ഒരു ജീവിതം പോലും സ്വാധീനിക്കാന്‍ കഴിയാത്ത പലരെയും നാം കൊട്ടിഘോഷിച്ച് പല പരമോന്നത പദവിയിലും എത്തിക്കാന്‍ കൂട്ടായ ഓണ്‍ലൈന്‍ പരിശ്രമം നടക്കാറുണ്ട്, ജീവിതത്തില്‍ നമ്മള്‍ ചെയ്തിരുന്ന ചെറിയ പല കാര്യങ്ങളും കാണാതെ ഉറക്കം നടിച്ച് കിടന്ന പലരും കെഞ്ചി വരുന്നത് ഇപ്പോള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്.ഞാന്‍ എങ്ങും പോയി കാലുപിടിച്ചില്ലല്ലോ എന്ന്, 
ഒന്ന് ഓര്‍ത്തു വെച്ചോ ഇനി അങ്ങോട്ട് എല്ലാം വിരല്‍ തുമ്പില്‍ ആണ് അത് മറക്കരുത്... 

പിന്നെ മറ്റൊന്ന്  ഗ്രൂപ്പുകള്‍ ആണ് എങ്ങും. ജനങ്ങളുടെ ഉന്നമനത്തിനായി ആണല്ലോ ഗ്രൂപ്പുകള്‍ മുഖ പുസ്തകത്തിലും, wats'upലും, അതില്‍ കുറേ സൂക്ഷിപ്പുകാര്‍ ചിലര്‍ സംസാരിക്കുന്നതുകേട്ടാല്‍ രാജ്യത്തിന്റെ പരമോന്നത അധികാരം പലപ്പൊഴും ഇവരുടെ കൈയില്ലാണെന്ന്  തോന്നിപ്പോകും. ഒരുനാള്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാന്‍ ഇടയായി ഞാന്‍ എട്ട്,പത്തോളം ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് വേണമെങ്കില്‍ ആഡ് ചെയ്യാം. നമ്മളുടെ ഗ്രൂപ്പില്‍ ഒത്തിരി വലിയ  സംവാദങ്ങള്‍  ചെയ്യുന്നുണ്ട്.അങ്ങനെ കുറെ തള്ളുകള്‍
 ചുമ്മാ മതവും, മുകളില്‍ ഇരിക്കുന്നവര്‍ പറയുന്ന കാര്യങ്ങളെ സംസ്‌കാരശൂന്യരായ അണികള്‍ പേറിനടക്കുന്ന 
രാഷ്ട്രീയവും, അവനവനുവേണ്ടവരേ പുകഴ്ത്തിയും മുഖം നോക്കി കൊള്ളാത്തതിനു woww എന്ന് പറഞ്ഞും സമയം കളയുകയല്ലാതെ ഞാന്‍ ചില ഗ്രൂപ്പുകളില്‍ നിന്ന് ഒരു നല്ല കാര്യങ്ങളും കണ്ടെത്തിയിട്ടില്ല (സപ്പോര്‍ട്ടീവ് ആയ ഗ്രൂപ്പ്കളും ഉണ്ട് അത് മറക്കുന്നില്ല).

ഒരിക്കല്‍ പോലും നാട്ടില്‍ നേരിട്ട് കാണുമ്പോള്‍ മിണ്ടാതെ പോകുന്നവര്‍, മരണപ്പെട്ട വീടുകളില്‍ പോയി ദുഃഖം രേഖപ്പെടുത്താത്തവര്‍,അവരാണ് ഓണ്‍ലൈന്‍ മീഡിയകൊണ്ടു നടക്കുന്നത്.ഇതില്‍ നിന്ന് മനം മടുത്ത് മാറിനിന്നാലോ,അപ്പൊള്‍ പറയും അവന് മാനസികമായി എന്തോ പ്രശ്‌നം ഉണ്ട് അവന്‍ ആരോടും അടുക്കുന്നില്ലാ നല്ല ചെറുക്കന്‍ ആയിരുന്നു.

സ്വന്തം നാട്ടുകാരുടെ ഒരു കഴിവ്‌പോലും പ്രോത്സാഹിപ്പിക്കുവാന്‍ കഴിയാത്തവര്‍,
മറ്റ് കോപ്രായങ്ങള്‍,മണ്ടത്തരങ്ങള്‍ എല്ലാം തന്നെ പോസ്റ്റ് ചെയ്ത് കണ്ടവരില്‍ ആരെങ്കിലും അതിന്  അഭിപ്രായങ്ങള്‍ പറയുന്നുവോ എന്ന് wats'up ഇന്‍ഫോ നോക്കി ഇരിക്കുന്നത് കാണാന്‍ സാധിക്കും(അവനോന്റെ ഇട്ടിട്ട് നോക്കിയിരിക്കുന്ന ഹതഭാഗ്യര്‍ വേറെ).കൊച്ചു കേരളത്തിലേ ഒരു ഗ്രാമത്തിലെ കാര്യം പറയുമ്പോള്‍ അവര്‍ ഡല്‍ഹിയിലെ ന്യൂസ് പേപ്പറിലെ ലേഖനത്തെ കുറിച്ച് പറയും.
ഈ കാര്യത്തില്‍ ഒരു ആത്മ പരിശോധന ഞാന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അത്യാവശ്യം ആണ്.
ഇവരുടെയൊക്കെ മുറ്റത്തെ മുല്ലക്ക് എന്ന് മണമുണ്ടാകുമോ..?
നാട്ടിലെ കണ്ടത്തില്‍ കളിക്കുന്ന കൊച്ചു കുട്ടിയെ കാണാതെ.. നെയ്യ്മറിനെ പുകഴ്ത്തിയിട്ട് കാര്യമില്ല. അവര്‍ ജീവിതം നയിച്ച് തെളിയിച്ചവര്‍ ആണ്.
ചെറിയൊരു ശതമാനം ആളുകള്‍ സോഷ്യല്‍ മീഡിയില്‍ തന്റെ മുഖം കാണുവാന്‍ അഗ്രഹിക്കാറില്ല പക്ഷേ അവര്‍ കഴിവ് ഉള്ളവര്‍ ആകാം. 
ഒന്ന് പറയാം ജീവിതത്തില്‍ ഇത്രയും നാളുകള്‍ ലഭിക്കാത്ത കുറെ സന്തോഷം ഈ നാളുകളില്‍ കിട്ടുന്നുണ്ട് .കുറെ നല്ല പഴയ കൂട്ടുകാര്‍ എല്ലാവര്‍ക്കും അവരുടെ പരിമിതികള്‍ ഉണ്ട് എങ്കിലും അവര്‍ അതില്‍ നിന്ന് അവരാല്‍ കഴിയുന്ന ഒരു നല്ല പ്രോത്സാഹനം നല്‍കുന്നു. മനസ്സിന് ഒരു കുതിപ്പ് തോന്നുന്നു,എന്തെങ്കിലും എഴുതണം എന്ന് ഒരു തോന്നല്‍ ... 
ഈ കാലവും മറെണ്ടെ..?  തന്റെ  ഒരു കലാസൃഷ്ടി വളര്‍ത്തുവാന്‍ കഴിയാത്ത  ഗ്രൂപ്പുകള്‍, തന്റെ ഒരു കലാസൃഷ്ടിയെ
തിരിച്ചറിയുവാന്‍ സാധിക്കാത്ത നാട്ടുകാര്‍ എങ്കില്‍ അവിടെ അവരുടെ ഇടയില്‍ നിന്ന് അധികം താളം ചവുട്ടിയിട്ട്  ഒരു കാര്യവുമില്ല.  നിങ്ങളെ തിരിച്ചറിയുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും, 
നമ്മള്‍ എന്തെങ്കിലുമൊക്കെ ആയിക്കഴിഞ്ഞു പിന്നെ വന്ന് ഞാന്‍ അന്നേ പറഞ്ഞില്ലേ നീ നല്ലോരു കലാകാരന്‍ ആകുമെന്ന് പറഞ്ഞിട്ട് അര്‍ത്ഥമില്ല ഞാന്‍ നടന്ന് വളരാന്‍ പിച്ചവെച്ചു തുടങ്ങിയ സമയം ഒരു കൈത്താങ്ങും താരതെ, തനിയേ നടന്ന് തുടങ്ങിയപ്പോ എന്റെ നടത്തത്തെ കുറ്റം പറയുവാനുള്ള ആ അവസരവും നിങ്ങള്‍ക്ക് പാഴാകും. 
നിങ്ങള്‍ക്ക് ഇതിനെ ഈഗോ എന്നോ സ്വയം ബൂസ്റ്റിങോ എന്നോ....
എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചോ...
ഇത് നിരാശയുടെ പ്രതിഫലനം എന്ന് നിങ്ങള്‍ക്ക്  ഇവിടെ നിഴലിച്ച് തോന്നുന്നു എങ്കില്‍ ആ നിരാശ എന്നോടും നിങ്ങളോടുമുള്ള ഒരു ചോദ്യമായി എന്നും അവശേഷിക്കട്ടെ.

*നിനക്കും എനിക്കും സമയം ആയിട്ടില്ല നീയും ഒന്ന് മരിച്ചോട്ടേ .... അന്ന്  പുകഴ്ത്തണം* *നിന്നെ

Post a Comment

0 Comments