വൃന്ദാവനം | നിമിഷ

മോഹങ്ങള്‍ക്ക് ജീവനുണ്ടത്രേ...
കാറ്റിലുലഞ്ഞുപോയ പ്രിയസഖിയ്ക്കായ്..
പറന്നകന്ന കാര്‍വണ്ടിലുണ്ടത്രെ മോഹങ്ങള്‍.
പൂങ്കാവനത്തില്‍ പിറന്നു മണ്ണിലലിഞ്ഞ
ദളങ്ങള്‍ക്കുമുണ്ടത്രേ മോഹങ്ങള്‍.
സാന്ധ്യമരച്ചില്ലകളില്‍ കൂടണയുന്ന
പക്ഷികള്‍ക്കുമുണ്ടത്രെ മോഹങ്ങള്‍.
മഴയായ് പൊഴിയാന്‍ വിതുമ്പുന്ന
കാര്‍മേഘങ്ങള്‍ക്കുമുണ്ടത്രെ മോഹങ്ങള്‍.
എന്‍ മനസ്സില്‍ പൂവിട്ടു പറന്നുയരാന്‍
കൊതിച്ചൊരനുരാഗത്തിനുമുണ്ടത്രെ മോഹങ്ങള്‍.
ഒടുവില്‍ തീരമണയാന്‍ 
തിടുക്കമേകുമ്പോള്‍വിരഹമാണത്രെ 
മോഹങ്ങള്‍ക്കെന്നോട്
പ്രഭാവലയത്തിലാഴ്ത്തിയ യൗവ്വനമേകി
അകാലത്തില്‍ ഇരുട്ടറയിലേക്ക് കടത്തിവിട്ട
സ്വപ്നം മാത്രമായി മാറിയെന്റെ മോഹങ്ങള്‍.

Post a Comment

0 Comments