തീവ്രവിരഹ വരികള്‍

കാറ്റിലൂടെയും ഋതുവിലൂടെയും പ്രണയം വിതറി, തിരിച്ചെത്തിടാത്ത യാത്രകളിലേക്ക് നടന്നു മറഞ്ഞ കവിതയ്ക്ക് ഇന്ന് ഒരുപതിറ്റാണ്ടിന്റെ ദൂരം...

തന്റെ വിരഹനൊമ്പരമായ തീവ്ര വരികളിലൂടെ വായനക്കാരനെ സഞ്ചരിപ്പിച്ച വ്യക്തിയാണ് എ. അയ്യപ്പന്‍!

ഒരിടത്ത് വാക്കു പൂക്കുന്ന കവിയായി.. ചിലയിടത്തു അലഞ്ഞു നടന്നു വിയര്‍പ്പൊഴുക്കി, ഭൂമിയോളം ആഴ്ന്നിറങ്ങിയ സഹന ജീവിതം. 


അദ്ദേഹത്തിന്റെ വരികളിലൂടെ...

'പ്രണയം അത്...ഒരാളോട് മാത്രം തോന്നുന്ന ഒരു അവസ്ഥയാണ്!കാലം മായ്ക്കാന്‍ ശ്രമിച്ചാലും എന്നും എന്റെയുള്ളില്‍ പുഞ്ചിരി വറ്റാതെ ആ മുഖം തെളിയും... '

'ഞാനെന്റെ ജീവിതത്തെ ഒറ്റയ്ക്ക് ആഘോഷമാക്കുന്നു. ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോയത് കൊണ്ട് എന്റെ ആഘോഷങ്ങളില്‍ ഞാന്‍ തന്നെ കോമാളിയും ബലിമൃഗവും.'

'പരാജയപ്പെട്ടവന്റെ അവസാന ചിരിയായി.. ഉച്ചത്തിലെനിക്കൊന്ന് പൊട്ടിച്ചിരിക്കണം'.

'നിന്നോളം ഒരു നിഴലുമെന്നെയലട്ടിയിട്ടല്ല നിന്നോളമൊരു വസന്തവും എന്നില്‍ വേരിട്ടിട്ടുമില്ല'.     

ആ നഷ്ട വസന്തത്തിന് മുന്‍പില്‍ ഓര്‍മ്മകളുടെ ഒരായിരം കാവ്യപൂക്കള്‍ സമര്‍പ്പിക്കുന്നു!

തയ്യാറാക്കിയത്: രമ്യാ സുരേഷ് (സബ് എഡിറ്റര്‍)

Post a Comment

2 Comments

  1. അയ്യപ്പൻ ഇഷ്ടം❤️ ഓർമ്മക്കുറിപ്പും ഇഷ്ടം������

    ReplyDelete