കാല്‍പ്പനികതയിലൂടെ സഞ്ചരിച്ച റിയലിസത്തിന്റെ കവി

ജ്വലിക്കും നക്ഷത്രത്തിന്‍ 
നിനവില്‍ നിത്യം നിങ്ങള്‍ കാണുന്നില്ലേ 
കാവ്യസൗന്ദര്യത്തെ, നിര്‍മ്മമസ്‌നേഹത്തിന്‍ സംസ്‌കാരത്തെ,

ചാന്ദ്രശോഭയാണതിനെന്നും ജാതിക്കോമരങ്ങള്‍ കൈവിലങ്ങണിയിച്ച കാലത്തിന്‍ കൈപ്പുനീരില്‍ മുങ്ങിത്താണടിഞ്ഞപ്പോള്‍ മാനവനുണര്‍ന്നീടാന്‍ ചെമ്പട്ടു വിരിച്ചില്ലേ സര്‍ഗ്ഗശക്തിയാല്‍ പുത്തന്‍ അശ്വമേധം-

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസിന്‍  തൂവല്‍ കൊഴിയും തീരം...
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ... 
എനിക്കിനിയൊരു ജന്മം കൂടി...

കിട്ടിയജന്മം എങ്ങനെയെങ്കിലും അവസാനിച്ചാല്‍ മതി എന്ന് ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഈ മനോഹാരതീരത്തു ഒരു ജന്മം കൂടി കൊതിക്കുന്ന അനശ്വരകവി വയലാര്‍ രാമവര്‍മയുടെ സ്മൃതിദിനമാണ് ഇന്ന്. ആ അനശ്വര കവിയ്ക്ക് എന്റെ ആത്മ പ്രണാമം.

വയലാറിന്റെ വിപ്‌ളവ മണ്ണിന്റെ ഊര്‍ജം തന്റെ തൂലികയില്‍ വെടിമരുന്നായി നിറച്ച് ജനഹൃദയങ്ങളിലേക്ക് പാട്ടുകളായും കവിതകളായും നിറയൊഴിച്ച വിപ്ലവകാരി.

(1928 - 75 ) എന്ന ഹൃസ്വമായ ബ്രാക്കറ്റിനകത്ത് നിന്നുകൊണ്ട് നൈസര്‍ഗികമായ സര്‍ഗ ഭാവത്തിലൂടെ ഗാനകൈരളിയെ ത്രസിപ്പിക്കാന്‍ മറ്റാരെക്കാളും വയലാറിന് സാധിച്ചിരുന്നു.

മലയാള ചലചിത്ര - നാടക ഗാനലോകത്തിന്  പകര്‍ന്നത് സംഗീത ചാരുതയുടെ ചരിത്രമാണ്. മലയാളിയുടെ മതേതര ഭാവം രൂപപ്പെടുത്തിയതില്‍ വയലാറിന്റെ ഗാന മനസ്സിന് വലിയ പങ്കുണ്ട്

വയലാര്‍ വരികളിലൂടെ...

'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വെച്ചു 
മനസ്സ് പങ്കു വെച്ചു ....'

'ഈശ്വരന്‍ ഹിന്ദുവല്ല
ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല
ഇന്ദ്രനും ചന്ദ്രനുമല്ല ... '

ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില്‍ ഏറെ പരുക്കേല്‍ക്കേണ്ടിവരുമായിരുന്നു ഈ ഉള്ളുലക്കുന്ന വരികള്‍.

പ്രണയമെന്നത് കവിയുടെ ഹൃദയ സ്പന്ദനമായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന വരികള്‍  മലയാളിക്ക് 

കിട്ടിയതും പ്രേമത്തെ കവിതകള്‍ക്കൊണ്ട് നിര്‍വ്വചിക്കാനായതും വയലാറിന്റെ പുണ്യമാണ്.

വസുമതീ... ഋതുമതീ...
ഇനിയുണരൂ ഇവിടെ വരൂ
ഈ ഇന്ദുപുഷ്പഹാരമണിയൂ ...

മഞ്ചുഭാഷിണി... മണിയറ വീണയില്‍
മയങ്ങിയുണരുന്നതേതൊരു രാഗം...

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു 

പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്‌നപാദയായകത്തു വരൂ...

യവന സുന്ദരി സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകള്‍...

ഇന്ദുലേഖേ... ഇന്ദ്രസദസ്സിലെ
നൃത്തലോലെ...

സ്വര്‍ണ്ണ താമരയിതളിലുറങ്ങും
കണ്വ തപോവന കന്യകേ...

വെള്ളിചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്
വള്ളുവനാടന്‍ പെണ്ണ്...

റംസാനിലെ ചന്ദ്രികയോ
രജനീഗന്ധിയോ...

വൃശ്ചിക പെണ്ണെ

വേളിപെണ്ണെ
വെറ്റിലപ്പാക്കുണ്ടോ...

വെള്ളത്താമര മൊട്ടു പോലെ
വെണ്ണക്കല്‍ പ്രതിമ പോലെ...

ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍...

അമ്പല പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തി പൂവെ...

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍...

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി
നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്‍...

പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടര്‍ന്നു

വെണ്ണ തോല്‍ക്കു മുടലോടെ
ഇളം വെണ്ണിലാവിന്‍...

തങ്ക തളികയില്‍ പൊങ്കലുമായി വന്ന
തൈമാസ തമിള്‍പെണ്ണെ...

അഷ്ടമുടിക്കായലിലെ
അന്നനടത്തോണിയിലെ...

പ്രിയതമാ.. പ്രിയതമാ
പ്രണയ ലേഖനം എങ്ങിനെയെഴുതണം
മുനികുമാരികയല്ലോ...

രാജശില്പി നീയെനിക്കൊരു
പൂജാ വിഗ്രഹം തരുമോ...

എഴുപതുകളിലെ കാമ്പസ് പ്രണയങ്ങള്‍ക്ക് വയലാറിന്റെ ഭാഷയായിരുന്നു.

ഒരു ഓര്‍മ്മദിനം മുഴുവനിരുന്ന് പറഞ്ഞാലും പാടിയാലും തീരില്ല വയലാര്‍ മധുരം, ഈ കുറിപ്പ് ഇവിടെ കണ്ണീര്‍ പൂക്കളായ് അര്‍പ്പിക്കുന്നു.

തയ്യാറാക്കിയത്: രമ്യാ സുരേഷ്    

ഏകോപനം: പ്രദീപ് ചക്കോലി

Post a Comment

1 Comments