ദ്രൗപദി വിലാപം | ശ്രീലേഖ

എന്‍ സഖേ നീ എവിടെയാണ്?...
പ്രണയമായിരുന്നു എനിക്ക് നിന്നോട്...
സഖി ആക്കിയത് നീ ആയിരുന്നു...
സൂര്യപുത്രനായ കര്‍ണ്ണനെ പതിയായി 
വരിക്കാനാണാഗ്രഹിച്ചത് ഞാന്‍...
അര്‍ജുനന്‍ മതി എന്ന് നീ പറഞ്ഞു...
അതിനായി സൂതപുത്രന്‍ എന്ന് മാറ്റി നിറുത്തി. 

കര്‍ണന്റെ വൈരിയായി മാറി... 
അഞ്ചുപേരെ വരിച്ചു പാഞ്ചാലി ആയി...
നീ ആയിരുന്നു എന്‍ വിശ്വാസം നീ ആയിരുന്നു എന്‍ ശക്തി...
നഷ്ടപെടാന്‍വയ്യ നിന്‍ സൗഹൃദം... 
നഷ്ടപ്പെടാന്‍ വയ്യ നിന്‍ സാമീപ്യം...
എന്‍ സഖേ നീ എവിടെയാണ്...
രജസ്വലയായ ഞാന്‍ ഈ കൗരവസഭയില്‍ 
ഞാന്‍ കേഴുന്നു കൃഷ്ണാ 
ഇങ്ങനെ അപമാനിക്കപ്പെടാനാണോ 
ശക്തരായ അഞ്ചു ഭര്‍ത്താക്കന്മാരെ നീ 
എനിക്കായി തിരഞ്ഞെടുത്തത്...
എന്‍ സഖേ ഇനിയുള്ളകാലം 
അപമാനിക്കപ്പെടാന്‍ ആണോ സ്ത്രീജന്മം...
കാലം കാത്തിരിക്കുന്നു...
എന്റെ അപമാനത്തിന് സാക്ഷിയായവരെ 
നിങ്ങളെ കാത്തിരിക്കുന്നത് നാശം സര്‍വനാശം...
ഞാന്‍ പ്രാര്‍ത്ഥിക്കുന്നു 
എവിടെ സ്ത്രീ അപമാനിക്കപ്പെടുന്നു 
ആ കുലത്തിനെ കാത്തിരിക്കുന്നത് സര്‍വനാശം...

© 0901 #കവിത

Post a Comment

12 Comments