കാര്‍ പിന്നെ നീയും ഞാനും | കവിത | സുധീര്‍ കട്ടച്ചിറ

malayalam-kavitha-car-pinne-neeyum-njanum-sudheer-kattachira


നിന്റെ പുഞ്ചിരിക്കപ്പുറം
ഞാനിരിക്കുന്ന

ഒറ്റ മുറിയുടെ കുളിര്‍ത്ത
ലാളനകളാണ്
കണ്ണെത്താ ദൂരേയ്ക്ക് 
എന്‍ മിഴികളില്‍ 
മഴവില്ലുകള്‍ തീര്‍ക്കുന്നത്.
എത്രമാത്രം
അത്യാധുനികതയില്‍
എന്റെ കൈകാലുകള്‍ 
അമര്‍ന്നിരിക്കുന്നുവോ,
അവിടെ ഞാനെന്‍
ഹൃദയം പകുത്തു വെച്ചിരിക്കുന്നു.
നിന്റെ കലപിലകള്‍ക്കു -
മേറെയപ്പുറം
ഈ യന്ത്രത്തിന്‍
സീല്‍ക്കാരങ്ങളാണ്
എന്നെ നയിക്കുന്നത്.
നിനക്കുമെനിക്കുമിടയിലെ
വരണമാല്യ നിലാവിനേക്കാള്‍
സുഖസുഷുപ്തി - യാണിതെനിക്കോമനേ.
എന്റെ യാത്രകള്‍ക്ക്
സുഖമുള്ള,
നിറമുള്ള, 
ചിത്രരേഖകള്‍ തുന്നിയ
യന്ത്രമെനിക്കേക്കുവാന്‍
നീ ,സമരകാഹളം മുഴക്കുക.
അത്രവരെ നിന്‍
വാക്കക്ഷരങ്ങള്‍ക്ക് വെറുതെ 
കാഴ്ച്ചക്കാരനാകാം ഞാന്‍.
പിന്നെ, നിന്നെ
അകലങ്ങളിലെ മഞ്ഞ്
മലകളിലേക്ക് 
തിരികെ വരാതെ
കയറി പോകുവാന്‍
ഞാനെത്തിച്ചിടാമാ -
താഴ്വാരത്തില്‍ ...
© sudheer kattachira

Post a Comment

2 Comments