ബാല്യം | ഗോപൻ

gopan-kavitha-balyam


രിക വരിക  എന്നരികത്തു നിൽക്കനീ.
ചേരുന്നതൊക്കെ പെറുക്കി യെടുക്കുക.
കാതങ്ങൾ താണ്ടെണം ഇനിയും നമുക്കൊന്നായ് 
പല ലോകങ്ങൾ കണ്ടു മതിയ്ക്കണം.

 പേടിയില്ലാതെ നടന്നൊരാ വഴിയിലൂടോർമ്മതൻ 
ഭാവും പേറി  അലയണം.

ഓലക്കാൽ പമ്പരം കറക്കിയൊന്നോടണം
കുരുത്തോല
കൊണ്ടൊരു കണ്ണട  പണിയണം.

ഈർക്കിലി കൊണ്ടുള്ള കാലുകൾ
ഇടയ്ക്കിടെ ചെവികളിൻ തിരുകി  ഉറപ്പിക്കണം.

കണ്ണീരു വറ്റി വരണ്ട കുഴികളിൽ പുന്നക്കായ് തട്ടി ഉരുട്ടിക്കളിക്കണം.

മാവിലെറിയുവാൻ
കല്ലുകൾ വാങ്ങണം
മഞ്ചാടി മണിക്കൊണ്ട് മാലയുണ്ടാക്കണം.

ഒറ്റക്കാൽ പമ്പരം വട്ടം കറക്കീട്ട് നൂലിൽ പിടിച്ചു വലിച്ചു കളിക്കണം.

റബ്ബറ്മിട്ടായി വാങ്ങീട്ടതിലൊന്ന് കൈകളിൽ തട്ടിതെറിപ്പിക്കണം.

വെള്ളക്കാ കൊണ്ടൊരു വണ്ടിയുണ്ടാക്കീട്ട്
പാടത്തിൻ വരമ്പിലുരുട്ടിക്കളിക്കണം.

പാള കൊണ്ടുള്ളൊരു
ചേലുള്ള  വണ്ടിയിൽ ഇടവഴിയിലൂടൊരു യാത്രപോയീടണം.

തീപ്പെട്ടി കൊണ്ടൊരു 
പടക്കമുണ്ടാക്കണം 
പലകയിൽ ആണികൊണ്ടടിച്ചത് പൊട്ടിച്ചിടേണം.

കയറുകൊണ്ടുള്ളൊരു തീവണ്ടി പോകുമ്പോൾ 
കയ്യുകൾ വീശിക്കളിച്ചിടേണം.

ഓർമ്മകൾ കൊണ്ടൊരു പട്ട മുണ്ടാക്കീട്ട്  
ആകാശ ത്തൊക്കെയും പാറി പറക്കണം...
---------------------
© ഗോപൻ

Post a Comment

2 Comments