ക്വാറന്‍ന്റെയിന്‍ | ജ്യോതി ടാഗോര്‍



തിരക്കൊഴിഞ്ഞ് വീട്ടിലിരിക്കാന്‍ ഒരു ക്വാറന്റ്റൈന്‍ വേണ്ടി വന്നു. സൈബര്‍ ലോകത്തെ കളിയും കാര്യങ്ങളും മടുത്തപ്പോള്‍ തൊടിയിലേയ്ക്കിറങ്ങിമരങ്ങളില്‍ തണലും ചെടികളില്‍ പൂക്കളും നിറഞ്ഞിരിക്കുന്നു. പൂക്കള്‍ക്ക് ചിറകുമുളച്ച പോലെ ശലഭങ്ങളും സംഗീതത്തിന് ചിറകുമുളച്ചത് പോലെ കിളികളും...
'കൊറോണ വന്നപ്പോള്‍ പ്രകൃതി വിശുദ്ധയായി. ഏറെനാളായി കാണാനില്ലാതിരുന്ന കിളികളും ശലഭങ്ങളും തിരിച്ചുവന്നിരിക്കുന്നു...' എന്നു ഞാന്‍ കാല്‍പ്പനികനാകവെ, കളിയാക്കിച്ചിരിച്ചും കൊണ്ടവരെനിക്ക് ചുറ്റും പറന്നു - ' തിരിച്ചുവരാന്‍ ഞങ്ങളെങ്ങും പോയിരുന്നില്ല. നീയാണ് തിരിച്ചുവന്നത്. '
----------------------------
© ജ്യോതി ടാഗോര്‍

Post a Comment

4 Comments