കുഞ്ഞുകവിത | സരിത. ജി

saritha-


ടികൊണ്ടു
തഴമ്പിച്ച
കൈയ് വെള്ളയിലാണ്
അവള്‍
ആദ്യം കവിത
എഴുതിയത്

കുഞ്ഞിക്കാലില്‍
തുടയില്‍ 
വീണ്ടും വീണ്ടും
അവളെഴുതി

കരിനീല നിറത്തില്‍
ഉടലാകെ നീളുന്ന
വേദനയുടെ
കവിത

തള്ളയെ കൊന്നു
പുറത്തേക്കു
വന്നവളെ
നശൂലമേയെന്ന്
വിളിച്ചയാള്‍
അവളെ ചുവരില്‍
ചേര്‍ത്തു നിര്‍ത്തും 
മൂക്കുകയറാല്‍
പിടയുന്ന
മാടിനെപ്പോലെയവള്‍ 
പൊതിരെതല്ലു വാങ്ങും 

കട്ടചോര തുപ്പി
ഇളകിയാടുന്ന
പുഴുപല്ലുകളെ
നോക്കി
രണ്ടാനമ്മയും
അനിയനും ആര്‍ത്തു
ചിരിക്കും 

തെറി മുഴങ്ങുന്ന
ചാരായം മാത്രം
മണക്കുന്ന
രാത്രികളില്‍
അവള്‍ വീണ്ടും
കവിതയെഴുതും

അമ്മയെന്ന
രണ്ടക്ഷരം
മാത്രമുള്ളൊരു
കവിത.
-------------------
© സരിത. ജി

Post a Comment

2 Comments

  1. മനസ്സിന്റെ ഏതോ മൂലയിൽ തറയ്ക്കുന്ന ഒരു കവിത തന്നെ. ആശംസകൾ

    ReplyDelete