സ്പഷ്ടം മിതത്വമാം ജീവസ്സിനുണ്ട്-
വായ്‌നിറ അടങ്ങാതമറുന്ന ഗര്‍ജനം
നിഖില ശബ്ദങ്ങളില്‍ മേഘനിസ്സംഗത
ലോഹമര്‍മ്മരം ചങ്ങലച്ചിട്ടകളുതിരുന്ന
നിയതി നിര്‍ഭീത ലംഘനം
എന്തിനേതിന്നുമുണ്ട് മടുപ്പുകള്‍
അടക്കമാം ആയുധം തൊട്ടിങ്ങ്-
നിവരുന്ന ആതുരാലയം വരെ
ചുരുക്കുചരടുള്ള സഞ്ചിയില്‍
കെട്ടിനിറയുന്ന നീരസം ചൂട്
മലിനങ്ങള്‍ പമ്മുന്ന ഭേദം
മതിയടരാതെ അടിച്ചു തീരുന്ന
ഈര്‍ക്കിലിന്‍ കെട്ടുചൂല്‍ ശുദ്ധി
വിടവകലം നടക്കുന്ന കാലം
ഇടമെയ് കൊളുത്തുന്നു നിശ്ചലം
ഇടമുറിയാതെ ചൂട്ടുകള്‍ താടയും-
കെട്ടുന്നു കോലങ്ങള്‍-
ജനിതകം ക്ലാവ് തീരുംവരെ
ഈവഴിയേകം താളം തണുപ്പ്
അനേകബഹുമിതം വെണ്മതി
''ഏകോഹം ബഹുസ്യാം'' സഹസ്രം
(ഏകനാമെന്നെ നീ പലതായെരിക്കുക)
കലര്‍ന്നൂ ധാന്യം ധ്യാനമൊഴികളില്‍
കാട് നിവൃത്തികാവുകള്‍ സന്ധ്യ
നാമ്പുവിരിഞ്ഞ വൃത്തം തളിരൊളി
കടല്‍മേനി സഹനവ്യാപ്തിയാം തിര
ഒരണുവില്ല വ്യര്‍ത്ഥം കൃതാന്തമായ്
ഭൂതങ്ങളീയഞ്ചിന്നുമപ്പുറം മൂവില
ഇടയ്ക്കും മുറയ്ക്കും സ്വപ്നയാദൃച്ഛികം
പതിവുകളെന്നെന്നും മോങ്ങുന്നളവുകള്‍
മതിവരില്ലീ പരപ്പും കുഴിപ്പും കയങ്ങളും
പാതവക്കിന്‍ നയം ശീതോഷ്ണമാനവും
വയല്‍ഹൃദം ശാന്തി നുകക്കയ്യപാരത
പച്ചിലച്ചിറകില്‍ പ്രണയമന്ദാരശൂന്യത
അകം പറമ്പില്‍ നന്മ ഇണവാഴകള്‍
കാട്ടിലും കാവിലും തന്മുള വിത്തുകള്‍
ആവനാഴിയിലമ്പ് പരതുന്നു പിന്‍മുഖം
കയ്യറപ്പില്ലാതെ ചിതറിയ ചിന്തകള്‍.
-------------©haridaskodakara....................
0 Comments