പക്ഷേ അവന് കളികാഴ്ച പൂര്‍വ്വാധികം ശക്തിയായി തുടര്‍ന്നു. പതിയെ പതിയെ അവന് പഠനത്തില്‍ പിന്നോട്ട് പോയി. കൂടെപഠിച്ച കൂട്ടുകാര്‍ എല്ലാവരും ഉപരിപഠനത്തിന് ചേര്‍ന്നപ്പോഴും അവന് വിഷമം ഉണ്ടായില്ല പക്ഷേ മാഞ്ചസ്ററര്‍ ഒരു കളിയില്‍ തോറ്റാല്‍ അടുത്തവാരം അവര്‍ ജയിക്കുന്നത് വരെ മനസ്സിന് ഒരു പിടച്ചിലാണ്. കാലം കടന്നുപോയി,
കണ്ണന് പഠനത്തിലെ ഉഴപ്പ് മാറ്റി ഉപരിപഠനത്തിനായി ബാംഗ്ലൂരില്‍ പോയി. അതിനുശേഷം നഴ്സിങ് ജോലിക്കായി ഇന്ത്യയിലേയും ,അറബ് നാടുകളിലെ പല നഗരങ്ങളിലും താമസിച്ചു. അപ്പോള്‍ എല്ലാം കണ്ണന് തന്റെ മാഞ്ജസ്റ്റര്‍ യുനൈ റ്റിന്റെ കളികള്‍ പത്രവാര്ത്തകളിലൂടെയോ, മൊബൈലിലൂടെയോ, ടെലിവിഷന്‍ ടെലികാസ്റ്റില് കൂടേയോ പിന്തുടര്ന്നു വന്നു. ടീമിന്റെ കളിക്കാരും മാനേജേഴ്സും മാറി,പഴയ പ്രതാപം പലപ്പോഴും മങ്ങി,അടുത്തുള്ള ടീമുകള്‍ പ്രബലരായി പക്ഷേ കണ്ണനു ഒരിക്കല്‍ പോലും ആ ടീമിനോടുള്ള താല്പര്യം കുറഞ്ഞില്ല. ഇന്ന് കണ്ണനും മാഞ്ഞ്ജസ്റ്ററും തമ്മിലുള്ള ബന്ധം രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.........................മാഞ്ഞ്ജസ്റ്റര് യുണൈറ്റഡിനെ പിന്തുടര്ന്നു അവനും മാഞ്ഞ്ജസ്റ്ററില് എത്തി. അവന് ചെറുപ്പത്തില്‍ കണ്ട ഫാന്റസി അതുപോലെ നടന്നോ എന്ന് ചോദിച്ചാല്‍ അവന് അറിയില്ല. പക്ഷേ ഇന്നും അവന് മാഞ്ഞ്ജസ്റ്ററിന്റെ കളി കാണാറുണ്ട് ഗാലറിയില്‍ ഇരുന്നില്ല,ഡഗൗട്ടില്‍ ഇരുന്ന്. അതേ ഇന്നവന് മാഞ്ഞ്ജസ്റ്റര് യുണെറ്റെഡിന്റെ ഹെല്‍ത്ത് ടീമീല്‍ അംഗമാണ്. റൊണാല്‍ഡോയും,പോഗ്ബയും,റാഷ്ഫോര്‍ഡും അവന് സഹോദരതുല്യരും.
------------©vijaythumpoli-----------
1 Comments
ഇനിയും നിന്റേ മോഹങ്ങൾ പൂവണിയറ്റേ 🌹🌹🌹🌹❤❤
ReplyDelete