പിരിയുവാനാകുമോ നാം നമ്മളില്‍ വേര്-
പിരിയുവാനാകുമോ ഈ ജന്മങ്ങളില്
അത്രമേലൊന്നായ് ചേര്‍ന്നതല്ലേ നാം.
ചിത്രം!വിചിത്രം! ഈ സ്നേഹബന്ധം
നിലാമഴ പെയ്യുന്ന ചൈത്ര രജനികള്‍ രാഗവിലോലരായ് മാറ്റിയില്ലേ നമ്മെ.
അനുഭൂതി ധന്യമാം എത്ര നിമിഷങ്ങള്‍
ആസ്വദിച്ചീലേ നാമൊന്നു ചേര്‍ന്നു
മനസ്സിലെ മണിചെപ്പില്‍ സ്നേഹത്തിന് പൂഞ്ചിപ്പി മനോജ്ഞമായ് നാം ഒളിച്ചുവെച്ചു
നിന്നിലെ നീയാകാന്‍ എന്നിലെ ഞാനാകാന്‍.
നാളുകളെത്ര നാം കാത്തിരുന്നു
പ്രിയതേ എന്തിനു നീയെന്നെ വേര്‍പിരിഞ്ഞു
എന്നിലെ മോഹത്തെ മറന്നുവെന്നോ
നിന്നുടെ നിഴലായി നിരുപമ രാഗമായ്
എന്നും ഞാന്‍ നിന്നെ പുണര്‍ന്നിടട്ടെ.
സ്വപ്നത്തില്‍ നിന് മൃദുഹാസമെന്‍ ചുണ്ടിലും ഇത്തിരിപ്പോന്നൊരു പുഞ്ചിരിയായ്
നീ വരൂ പ്രിയതേ എന്‍ നിനവുകളില്‍
സ്നേഹ മന്ദാര സൂനങ്ങള്‍ വിരിയിക്കുവാന്‍.
------------©sreekumari_ashokan------------
#malayalam-kavitha#sreekumari_ashokan
#e-delam_online

5 Comments
ശ്രീകുമാരി മിസ്സ്...വളരെ നല്ല വരികൾ.👌👌👌🥰😍🙏
ReplyDeleteNice Poem
ReplyDeleteNice lines
ReplyDeleteഇഷ്ടം 👍🥰
ReplyDeleteനല്ലെഴുത്ത്
ReplyDelete