പ്രണയ ചൂണ്ട | മഞ്ജുഷ ബിനീഷ്

manju-bineesh-kavitha


രു വാക്കിരകോര്‍ത്ത് നീയെറിഞ്ഞ ചൂണ്ട
എന്റെയുള്ളാഴങ്ങള്‍ അളന്ന്,
പ്രണയമാണെന്ന് നിനച്ചപവിഴപ്പുറ്റുകളും കടന്ന്
താഴെ അഭിനിവേശത്തിന്റെ 
നാഭീ ചുഴിയില്‍ കൊളുത്തി വലിക്കുന്നു.

വൃക്ഷഭാവം വെടിഞ്ഞുടല്‍ വെറും ലതയായുലയുന്നു
മഞ്ഞുരുകിയൊഴുകി നനയുന്ന
പൂവിതളുകളായി പിന്നെ ഞാനീ ഗംഗയിലൊഴുകുന്നു.

വരുംവരായ്കകളുടെ ഋതുഭേദചിന്തകള്‍
അതിവേഗം ഓടി മറയുന്ന
മസ്തിഷ്‌കം
ഞാനീ കല്‍പ്പടവില്‍ ഉപേക്ഷിക്കട്ടെ!
നീയെറിഞ്ഞ ചൂണ്ടതേടി എന്നിലെ 
നാഭീതടങ്ങളില്‍ ഞാനലയട്ടെ!

വിശുദ്ധിയുടെയാഴങ്ങള്‍ തേടുന്ന ശവങ്ങളില്‍
നിന്റെ വിരല്‍പ്പാടുകള്‍ കാണുമ്പോള്‍
നീയവയെ എങ്ങിനെയൊക്കെ 
ചുംബിച്ചിരിക്കാമെന്നെന്റെ ഭാവനയുണരുന്നു
നിന്റെ വിരല്‍ സ്പര്‍ശനത്തിനായി
മദിക്കുന്ന ഹൃദയമൊളിപ്പിച്ച് ഞാനെന്ന ശവവും അന്തമില്ലാതൊഴുഴുകയാണല്ലോ.
----------©manjusha-bineesh-------------

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

5 Comments

  1. വ്യത്യസ്തമായ ആശയം ഭംഗിയായി എഴുതി. നാഭീതടം repeat ചെയ്യാതിരുന്നാൽ better

    ReplyDelete
  2. മനോഹരം 👌ആശംസകൾ മഞ്ജുഷ

    ReplyDelete
  3. കൊള്ളാം... നല്ല ഭാവന

    ReplyDelete
Previous Post Next Post