പെണ്ണുടല്‍
കടല്‍നീലിമ
നീലിച്ചുപോയൊരു
നീലിപ്പെണ്ണ്
ദാഹിച്ചുവലഞ്ഞൊരു
കപ്പല്‍ സഞ്ചാരി
അറ്റം കാണാതെ
കടലില്‍ ദിശയറിയാതെ ഉലയുന്നു.
പൊക്കിള്‍കൊടി
ഉപ്പു ഗര്‍ത്തം
വെയില് കുടങ്ങള്‍
വിണ്ടുകീറിയ
വെള്ളരിപ്പാടം നനയ്ക്കുവാന്
വെള്ളം ശേഖരിക്കുന്നു.
മുലകള്‍
ഉറഞ്ഞു പോയ
മഞ്ഞു മലകള്‍
നിയന്ത്രണം വിട്ടു പോയ വേഗത
വന്നാടിച്ചു തകരാന്‍
നിമിഷ സഞ്ചാരം.
തിരകള്‍ ചുംബനങ്ങള്‍.
ചിലങ്കയണിഞ്ഞ നഗ്നനൃത്തം
കടല്‍ക്കാറ്റ്.
നോവുകള്‍ നെഞ്ചിലേറ്റി
വേവുന്ന ഉപ്പു കലം
കടല്പ്പരപ്പ്.
സഹനത്തിന്റെ
ശാന്തത
ആരും കാണാത്ത അടിയൊഴുക്ക്.
ചിപ്പികള്‍ മുത്തുകള്‍
അരക്കെട്ടിന് ചുറ്റും
ത്രസിപ്പിക്കുന്ന
അത്ഭുതക്കലവറ
കടല്‍ സഞ്ചാരികള്‍
ത്രസിപ്പിക്കുന്ന കമനയാല് മുങ്ങിത്തപ്പുന്നവര്
പ്രണയ പരവശയാല്
അവളെ തളച്ചിടുന്നു.
കടല്‍ പ്രണയമാണെന്ന്
ആര്‍ക്കാണറിയാത്തത്
ഒരു തിര മതി
എല്ലാം മുക്കിക്കളയാനെന്ന്
ആരാണ് ഓര്‍ക്കുന്നത്
തിളച്ചു മറിയുന്ന
അഗ്നിപര്‍വ്വതങ്ങളെ
തണുത്ത ജലപ്പരപ്പിനടിയില്‍
ഒളിച്ചിച്ചു വെച്ച വളല്ലേ
അവള്...
2 Comments
Nice
ReplyDeleteമനോഹരം
ReplyDelete