ഒരിക്കല്‍ കൂടി... • ഷജീര്‍.ബി

shajeer-kavitha


രിക്കല്‍ കൂടി നീയെന്‍
ചാരത്ത് വരണം

നീ നല്കിയ സ്വപ്നങ്ങളെ
എനിക്ക് പൂവണിയിക്കണം

നീ പറഞ്ഞ വഴികളിലൂടെ
കൈ കോര്‍ത്ത് നടക്കണം

നനുനനുത്ത മഴയത്ത്
നിന്‍ കയ്യും പിടിച്ച് 
പാടവരമ്പില്‍ കൂടി
വാഴയില കുടയായ് ചൂടി
തോളോടുതോള്‍ ചേര്‍ന്ന്
മുട്ടിയുരുമ്മി നടക്കണം

തോട്ടുവക്കിലെ കല്‍പടവില്‍ ചെന്ന്
വെള്ളത്തില്‍ കാലും നീട്ടിയിരിക്കണം
നിന്‍ കരം എന്‍ കരത്തോട് ചേര്‍ത്തിട്ട്
വദനത്തില്‍ വെള്ളം തെറിപ്പിക്കണം
വെള്ളത്തുള്ളികള്‍ പതിഞ്ഞ
കവിളിലെന്‍ വിരലോടിക്കണം
എന്നിട്ടാമ്പല്‍ പൂപറിച്ച് മാലയുണ്ടാക്കി
നീയെന്‍ കഴുത്തില്‍ ചാര്‍ത്തണം..

നിലാവ് പെയ്യുന്ന വഴിത്താരയിലൂടെ
നമുക്ക് കൈകള്‍ കോര്‍ത്ത് നടക്കണം
മുഖശ്രീയില്‍ പതിക്കുന്ന ചന്ദ്രബിംബത്തെ
എന്നക്ഷിയാല്‍ കവര്‍ന്നെടുക്കണം
നിലാവുള്ള കായല്‍ പരപ്പിന്നോളത്തിലൂടെ
വഞ്ചിയില്‍ നമുക്കൊന്നായ് നീങ്ങണം
ഊഴിയ്ക്കുമാകാശത്തിനുമിടയില്‍
ഞാനും നീയും മാത്രം...
ഷജീര്‍ ബി.
തിരുവനന്തപുരം ജില്ലയില്‍ അട്ടക്കുളങ്ങരയില്‍ താമസം. കണിയാപുരം ബ്രൈറ്റ് സ്‌ക്കൂളില്‍ മലയാളവിഭാഗം മേധാവി. 'കാലചക്രം' എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. കൂടാതെ പതിനഞ്ചോളം കവിതാസമാഹാരങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.

Post a Comment

2 Comments