മഴ • അപര്‍ണ. സി

mazha-aparna-kavitha


 ലകളെ തലോടി തലോടി പതിയെ
ഊര്‍ന്നു വീഴുന്നു നീ ധരണിയില്‍...
നിന്‍ സ്വകാര്യം കേള്‍ക്ക മാത്രയില്‍
കുഞ്ഞു പൂക്കള്‍ തലകുലുക്കിടുന്നു..
പ്രാവുകള്‍ കുറുകി കുറുകി ഓട്ടിന്‍-
മേലില്‍ നിന്നെയും നോക്കി..
രോമമൊന്നു കുലുക്കി വിറപ്പിച്ചു
പൂച്ചയതിലേ മന്ദ മന്ദം പോയ്...
പഠനത്തില്‍ മുഴുകിടുമവളുടെ കാതില്‍
നിന്‍ സംഗീതം നിറയുന്നു...
ഉമ്മറ ചാരിപടിയിലിരുന്നങ്ങു നിന്‍ താള -
ത്തോടൊപ്പം നസീര്‍ പാട്ടുകള്‍
കൂട്ടുപിടിക്കുന്ന മുത്തച്ഛന്‍...
നിന്റെ ഈണത്തില്‍ നൃത്തം
ചെയ്തുകൊണ്ടാ പഴുത്തിലകള്‍
പാരിലടിവീണീടുന്നു...
അടുക്കളയില്‍ തിളയ്ക്കുമാ കട്ടനില്‍
നാരങ്ങ പിഴിയുന്നോരമ്മയും...
നിന്നെ നോക്കി പുഞ്ചിരിക്കുന്നു
നീ തൊട്ടുണര്‍ത്തിയ മണ്ണുപോലും...

Post a Comment

2 Comments