ശേഷിപ്പുക്കള്‍ • രമ്യ റനീഷ് ചെട്ടികുളങ്ങര

sheshippukal-remya-reneesh-chettikulangara


നിശ്ചലമാഘടികാരമിന്നനാഥമാക്കുന്നു 
എന്നിലെ മകളെയിന്നോരോ നിമിഷവും
ഓരോ വിളിയിലും കരുതലിന്‍ നാദമാം 
താതനെങ്ങോ മറഞ്ഞു പോയി
അരികിലായി ഒരു നെടുവീര്‍പ്പുയരുന്നു
നേര്‍ത്തു നേര്‍ത്തകലേയ്ക്ക് പോകുന്നു
പാറി പറക്കാന്‍ ചിറകുകള്‍ തന്നിട്ട്
കൂടൊഴിഞ്ഞൊറ്റയ്ക്കകന്നുപോയി 
എവിടെയും ഓര്‍മ്മതന്‍ ശേഷിപ്പു മാത്രം
പ്രിയമാം ഓര്‍മ്മകള്‍ നോവായി പടരുന്നു
അച്ഛനില്ലായ്മ പുകയും ചിന്തയാണെന്നും
നീറി പുകയുന്ന... നിദ്ര കരിയും ചിന്ത....
അച്ഛന്റെ മകള്‍?
© Remya Reneesh Chettikulangara

Post a Comment

1 Comments